നവവധുവിനെ കടലുണ്ടി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: (www.kvartha.com 14.02.2022) ഒരാഴ്ച മുന്‍പ് വിവാഹിതയായ നവവധുവിനെ കടലുണ്ടി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്ന് നോര്‍ത് പൊരാഞ്ചേരി തറോല്‍ രാമന്റെ മകള്‍ ആര്യയാണ്(26) മരിച്ചത്. ശനിയാഴ്ച വൈകിട്ട് കാണാതായ ആര്യയുടെ മൃതദേഹം വള്ളിക്കുന്ന് കോട്ടക്കടവ് കാല്‍വരി ഹില്‍സിന്റെ സമീപം കടലുണ്ടി പുഴയിലാണ് കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശി ശ്വാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. വിവാഹശേഷം ശനിയാഴ്ചയാണ് യുവതി വള്ളിക്കുന്നിലെ സ്വന്തം വീട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ ഫോടോസ്റ്റാറ്റ് എടുക്കാനുണ്ടെന്ന് പറഞ്ഞാണ് ആര്യ ഇരുചക്രവാഹനത്തില്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
രാത്രിയായിട്ടും മടങ്ങിയെത്താതിരുന്നതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആര്യയുടെ വാഹനവും ചെരുപ്പും ശനിയാഴ്ച പുഴയ്ക്ക് സമീപം കണ്ടെത്തിയിരുന്നു. പുഴയില്‍ നടത്തിയ തിരച്ചിലിനിടെ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: റീന. ഭവ്യ, ആദിത്യ എന്നിവര്‍ സഹോദരങ്ങള്‍.
Powered by Info News For You
Comments
Post a Comment