വ്യോമസേന റിട. പൈലറ്റും ഭാര്യയും കൊല്ലപ്പെട്ട നിലയില്‍; ഉറക്കത്തിലായിരുന്ന ദമ്പതികളെ ചുറ്റിക പോലുള്ള ആയുധം കൊണ്ട് തലയ്ക്കടിച്ചതാകാമെന്ന് പൊലീസ്, വീട്ടുജോലിക്കാരന്‍ ഒളിവില്‍
ബെംഗ്‌ളൂറു: (www.kvartha.com 09.02.2022) വ്യോമസേന റിട. പൈലറ്റിനെയും ഭാര്യയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി പൊലീസ്. ചെന്നൈ സ്വദേശികളായ രഘുരാജന്‍ (70), ഭാര്യ ആശ (63) എന്നിവരെയാണ് ബിഡദി ഈഗിള്‍ടന്‍ റിസോര്‍ടിനുള്ളിലെ വില(Villa)യില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
കവര്‍ചയുടെ ഭാഗമായി ഇവരുടെ വീട്ടുജോലിക്കാരനായ ബിഹാര്‍ സ്വദേശി ജോഗീന്ദര്‍ സിങാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഡെല്‍ഹിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മക്കള്‍ വിളിച്ചിട്ടും ദമ്പതികള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും ബെംഗ്‌ളൂറില്‍ പോയിരിക്കുകയാണെന്ന് ജോഗീന്ദര്‍ സിങ് മറുപടി നല്‍കി.
Powered by Info News For You

എന്നാല്‍ സംശയം തോന്നിയ മക്കള്‍ വിലയ്ക്കകത്ത് പരിശോധന നടത്താന്‍ ആവശ്യപ്പെട്ടതോടെയാണ് കൊലപാതകം പുറത്തുവന്നത്. ഉറക്കത്തിലായിരുന്ന ദമ്പതികളെ ചുറ്റിക പോലുള്ള ആയുധം കൊണ്ട് തലയ്ക്കടിച്ചതാകാമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബിഡദി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി രാമനഗര എസ്പി സന്തോഷ് ബാബു അറിയിച്ചു.
Keywords: News, National, Crime, Police, Killed, Couples, Case, Retired Air Force officer, Wife, Bengaluru, Retired Air Force officer and wife found dead near Bengaluru.
Keywords: News, National, Crime, Police, Killed, Couples, Case, Retired Air Force officer, Wife, Bengaluru, Retired Air Force officer and wife found dead near Bengaluru.
Powered by Info News For You
Comments
Post a Comment