വീടിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
എരിയാൽ: (www.kasargodvartha.com 02.02.2022) വീടിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. എരിയാലിലെ ഹസൈനാർ (61) ആണ് മരിച്ചത്. കുളങ്കര മസ്‌ജിദ് മുൻ പ്രസിഡന്റാണ്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
എരിയാലിലെ പരേതരായ സൈകിൾ അബ്ദുല്ല - ബീഫാത്വിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: റംല. മക്കൾ: ആശിഫ്, ജസീല.
മരുമക്കൾ: സനാഫ്, അഫ്സ.
സഹോദരങ്ങൾ: എരിയാൽ ശരീഫ് (കെവാർത്ത സീനിയർ റിപോർടർ), ഉസ്മാൻ (അബുദബി), നാസർ, സിദ്ദീഖ് എരിയാൽ, ഇംതിയാസ് എരിയാൽ, അസ്മ, ഹസീന.
എരിയാൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Man died, who was undergoing treatment for injuries, Kerala, Eriyal, Kasaragod, Treatment, Injured, Dead, Accident.
Powered by Info News For You
Comments
Post a Comment