വിനോദസഞ്ചാരമേഖലയില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് അബൂദബിയും കേരളവും
ഖാസിം ഉടുമ്പുന്തല
അബൂദബി: (www.kvartha.com 12.02.2022) വിനോദസഞ്ചാരമേഖലയില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അബൂദബിയും കേരളവും തീരുമാനിച്ചു. യുഎഇയില്‍ സന്ദര്‍ശനം നടത്തുന്ന സംസ്ഥാന വിനോദസഞ്ചാര-പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കുമായി അബൂദബിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാനമായ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ അടുത്തുതന്നെ ഒപ്പുവയ്ക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചത്.
ആഗോള വിനോദസഞ്ചാരമേഖലയില്‍ കേരളത്തിന്റെ പ്രാധാന്യവും മഹിമയും മന്ത്രി മുഹമ്മദ് റിയാസ് മുഹമ്മദ് ഖലീഫ അല്‍ മുബാറക്കിന് വിവരിച്ചു കൊടുത്തു. കേരളത്തിന്റെ ഗ്രീനറിയും ആകര്‍ഷണീയവും, നയന മനോഹരവുമായ പ്രകൃതിഭംഗിയും ആതിഥ്യമര്യാദയുമാണ് ലോകത്തിന്റെ വിവിധ ദിക്കുകളില്‍നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഈ മേഖലയിലുള്ള നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. വിനോദസഞ്ചാരമേഖലയിലെ പരസ്പര സഹകരണം ഈ മേഖലയില്‍ കൂടുതല്‍ ഉത്തേജനമുണ്ടാക്കും.
കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നിര്‍ജീവാവസ്ഥ സമൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ സഞ്ചാരികളെ യുഎഇയില്‍നിന്ന് പ്രത്യേകിച്ച് അബൂദബിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. മേയ് ആദ്യവാരം കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ടിന്റെ അതിഥിയായി പങ്കെടുക്കാന്‍ മന്ത്രി അബൂദബി ടൂറിസം ചെയര്‍മാനെ ക്ഷണിച്ചു. വിനോദസഞ്ചാരമേഖലയില്‍ കേരളവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സന്നന്ധമാണെന്ന് കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ചുകൊണ്ട് മുഹമ്മദ് ഖലീഫ അല്‍ മുബാറക് തദവസരത്തില്‍ അറിയിച്ചു.
തുടര്‍ചര്‍ചകള്‍ക്കായി മെയ് മാസത്തില്‍ അബൂദബി വിനോദസഞ്ചാര ഉന്നതതല സംഘം കേരളത്തിലെത്തും. അബൂദബി സര്‍കാര്‍ കമ്പനിയും അടിസ്ഥാന സൗകര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗള്‍ഫിലെ ഏറ്റവും വലിയ കമ്പനികളൊന്നുമായ അല്‍ദാറുമായി സഹകരിച്ച് കേരളത്തിലെ വിനോദസഞ്ചാരമേഖലയില്‍ നിക്ഷേപസാധ്യതകളെപ്പറ്റി കൂടുതല്‍ ചര്‍ചകള്‍ നടത്താന്‍ സന്നദ്ധമാണെന്നും അല്‍ദാര്‍ കമ്പനിയുടെ ചെയര്‍മാന്‍കൂടിയായ മുഹമ്മദ് ഖലീഫ അല്‍ മുബാറക് അറിയിച്ചു. വിനോദസഞ്ചാരവകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജ, അബൂദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി എന്നിവരും പങ്കെടുത്തു.
Keywords: Abu Dhabi, News, Gulf, World, Tourism, Travel & Tourism, Minister, Report by: Qasim Mo'hd Udumbunthala, Abu Dhabi, Kerala to work together for tourism development.
Powered by Info News For You
Comments
Post a Comment