കുവൈതില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി വനിതയെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കുവൈത് സിറ്റി: (www.kvartha.com 12.02.2022) കുവൈതില്‍ പ്രവാസി വനിതയെ ആശുപത്രിയിലെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇലക്ട്രിക് വയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. രാജ്യത്തെ ഒരു ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
വാര്‍ഡിലെ ബെഡില്‍ ഇവരെ കാണാതായതോടെയാണ് ജീവനക്കാര്‍ അന്വേഷിച്ചത്. ചില ഇലക്ട്രിക് ഉപകരണങ്ങളുടെ വയറുകളും കാണാനില്ലെന്ന് അന്വേഷണത്തില്‍ മനസിലാക്കി. പിന്നീട് ആശുപത്രിയിലെ ഒരു ശുചിമുറിയില്‍ ഈ വയറുകള്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ പിന്നീട് കണ്ടെത്തുകയായിരുന്നു.
ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരണകാരണം കണ്ടെത്താന്‍ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ ചില അസുഖങ്ങള്‍ കാരണം യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായിരുന്നു.
Powered by Info News For You
Comments
Post a Comment