'ഉപ്പിലിട്ടവ പാകപ്പെടാന്‍ ആസിഡ് ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും നിരോധനം!'; കോര്‍പറേഷന്‍ നടപടിക്കെതിരെ വ്യാപാരികള്‍
കോഴിക്കോട്: (www.kvartha.com 19.02.2022) കോര്‍പറേഷന്‍ പരിധിയില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ കൊണ്ടുള്ള ഭക്ഷണ സാധനങ്ങളുടെ വില്‍പന നിരോധിച്ച നടപടിക്കെതിരെ വ്യാപാരികള്‍ പ്രതിഷേധത്തില്‍.
ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍ ആസിഡ് ഉള്‍പെടെയുള്ള ലായനികള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും നിരോധനം ഏര്‍പെടുത്തിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ പ്രതിനിധികളുമായി തിങ്കളാഴ്ച മേയര്‍ ചര്‍ച്ച നടത്തും.
ഉപ്പിലിട്ട ഇനങ്ങള്‍ വില്‍ക്കുന്ന തട്ടുകടകള്‍ക്കെല്ലാം നിരോധനം ഏല്‍പെടുത്തിയതോടെ 100 കണക്കിനാളുകളുടെ ഉപജീവനമാര്‍ഗമാണ് വഴിമുട്ടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിലൊന്നും അപകടകരമായ അളവില്‍ ആസിഡിന്റെ സാന്നിധ്യമില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തിയിട്ടും ഇത്തരമൊരു നിരോധനമേര്‍പെടുത്തിയതിന്റെ യുക്തിയെന്തെന്നാണ് കച്ചവടക്കാരുടെ ചോദ്യം.
എന്നാല്‍ താല്‍ക്കാലികമായെങ്കിലും കച്ചവടം നിരോധിച്ചെങ്കില്‍ മാത്രമേ നടപടികള്‍ ഫലപ്രദമാകൂയെന്നാണ് കോര്‍പറേഷന്‍ നിലപാട്. അടുത്ത ഘട്ടമെന്ന നിലയില്‍ മുഴുവന്‍ കച്ചവടക്കാര്‍ക്കും ബോധവത്കരണം നല്‍കാനാണ് തീരുമാനം.
കോഴിക്കോട് വരക്കല്‍ ബീചിലെ തട്ടുകടയില്‍ നിന്ന് തൃക്കരിപ്പൂര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ വെളളമെന്ന് കരുതി ആസിഡ് കുടിക്കാനിടയായ സംഭവത്തെത്തുടര്‍ന്നായിരുന്നു കോര്‍പറേഷന്റെ കര്‍ശന നടപടി.
Powered by Info News For You
Comments
Post a Comment