ലൈസന്‍സ് ലഭിക്കാന്‍ തിരിമറി നടത്തിയെന്ന് പരാതി; സമീര്‍ വാങ്കഡെയ്‌ക്കെതിരെ എഫ്‌ഐആര്‍
മുംബൈ: (www.kvartha.com 21.02.2022) നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുന്‍ മുംബൈ സോണല്‍ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ
എഫ്‌ഐആര്‍. താനെയില്‍ ഹോടെലിന് ലൈസന്‍സ് ലഭിക്കാന്‍ തിരിമറി നടത്തിയെന്ന പരാതിയിലാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ശങ്കര്‍ ഗോഗവാലെ നല്‍കിയ പരാതിയില്‍ താനെ കോപ്രി പൊലീസാണ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്.
എഫ്ഐആര്‍. താനെയില്‍ ഹോടെലിന് ലൈസന്‍സ് ലഭിക്കാന്‍ തിരിമറി നടത്തിയെന്ന പരാതിയിലാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ശങ്കര്‍ ഗോഗവാലെ നല്‍കിയ പരാതിയില്‍ താനെ കോപ്രി പൊലീസാണ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്.
വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കി കമ്പളിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് വാങ്കഡെയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. എക്സൈസ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ വ്യാജരേഖ ചമച്ച കുറ്റത്തിന് ശനിയാഴ്ച വാങ്കഡെയ്‌ക്കെതിരെ എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തതായി താനെ ഡെപ്യൂടി പൊലീസ് കമീഷണര്‍ വിനയ്കുമാര്‍ റാതോഡ് പറഞ്ഞു.
1996-97 കാലത്ത് നവിമുംബൈയിലെ ബാര്‍ ലൈസന്‍സ് ലഭിച്ചപ്പോള്‍ വാങ്കഡെയ്ക്ക് 18 വയസിന് താഴെയായിരുന്നു പ്രായം എന്നതാണ് ആരോപണം. സംഭവം വിവാദമായതോടെ ബാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ താനെ കലക്ടര്‍ രാജേഷ് നര്‍വേകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയതോടെയാണ് കലക്ടറുടെ നടപടിയെന്നാണ് വിവരം.
21 വയസാണ് ലൈസന്‍സിനുള്ള പ്രായപരിധി. കേന്ദ്ര സര്‍വീസില്‍ ജോലി ചെയ്യുന്ന വേളയില്‍ ബാര്‍ നടത്തുന്നത് ചട്ടലംഘനമാണെന്ന് നേരത്തേ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു.
എന്നാല്‍, സര്‍കാര്‍ ജോലി ലഭിച്ചപ്പോള്‍ നടത്തിപ്പ് ചുമതല പിതാവിന് കൈമാറിയെന്നും ബാറില്‍ നിന്നുള്ള വരുമാനവിവരങ്ങള്‍ ആദായനികുതി റിടേണിനൊപ്പം സര്‍കാരിനെ അറിയിച്ചിട്ടുള്ളതാണെന്നുമാണ് വാങ്കഡെയുടെ മറുപടി.
Powered by Info News For You
Comments
Post a Comment