അത്തരം തട്ടിപ്പുകളിൽ ചെന്നുവീഴേണ്ട; ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർകാരിന് കീഴിലുള്ള നാഷനൽ റിക്രൂട്മെന്റ് ഏജൻസി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ന്യൂഡെൽഹി: (www.kvartha.com 13.02.2022) കേന്ദ്രസർകാരിന് കീഴിലെ വിവിധ തസ്തികകളിലേക്ക് പൊതുപ്രവേശന നടത്താനായി രുപീകരിച്ച നാഷനൽ റിക്രൂട്മെന്റ് ഏജൻസി (എൻആർഎ) തങ്ങളുടെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗാർഥികൾക്ക് മുന്നറിയിപ്പ് നൽകി. എൻആർഎയുടെ റിക്രൂട്മെന്റ് പരീക്ഷകളിലൂടെയോ അല്ലെങ്കിൽ എൻആർഎ മുഖേനയോ ഒഴിവുകൾ വാഗ്‌ദാനം ചെയ്യുന്ന ചില വ്യാജ പരസ്യങ്ങൾ വെബ്‌സൈറ്റുകളിലും യൂട്യൂബ് വീഡിയോകളിലും പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വ്യാജ വെബ്‌സൈറ്റായ nragovt(dot)online-ന്റെ ഉദാഹരണം ഉദ്ധരിച്ച്, അത്തരം വെബ്‌സൈറ്റുകൾ പൂർണമായും വ്യാജമാണെന്ന് ഇതിനാൽ വ്യക്തമാക്കുന്നുവെന്ന് അറിയിപ്പിൽ പറഞ്ഞു. 'വ്യാജ പരസ്യങ്ങൾ/വെബ്‌സൈറ്റുകൾ/വീഡിയോകൾ എന്നിവയിൽ നിന്ന് സ്വയം അകന്നുനിൽക്കാൻ ഉദ്യോഗാർഥികളോടും അപേക്ഷകരോടും പൊതുജനങ്ങളോടും നിർദേശിക്കുന്നു', - എൻആർഐ കൂട്ടിച്ചേർത്തു.
റെയിൽവേ ഉൾപ്പെടെ കേന്ദ്രസർവീസിലെ ഗ്രൂപ് സി,ഡി തസ്തികകളിലേക്കും (നോൺ ടെക്നികൽ) പൊതുമേഖലാ ബാങ്കുകളിലും നിയമനം നടത്തുന്നതിനുള്ള പൊതു യോഗ്യതാ പരീക്ഷ (കോമൺ എലിജിബിലിറ്റി ടെസ്റ്റ്-സിഇടി.) നടത്തുകയെന്നതാണ് എൻആർഎയുടെ ചുമതല.
Powered by Info News For You

Keywords: News, National, New Delhi, Fake, Website, Job, Government, Alerts, Recruitment Agency, Be Aware Of Fake Websites Offering Govt Jobs, Warns National Recruitment Agency.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment