'ഒരു സ്ത്രീയുടെ ആരും പറയാത്ത കഥ'; 'ഒരുത്തീ'യായി നവ്യ നായര്‍, ട്രെയ്‌ലര്‍ പുറത്തിറങ്ങി
കൊച്ചി: (www.kvartha.com 18.02.2022) 10 വര്‍ഷത്തിനു ശേഷം 'ഒരുത്തീ'യായി മലയാളത്തിലേക്ക് തിരിച്ചുവരികയാണ് നടി നവ്യ നായര്‍. ഒരുത്തീയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഒരു സ്ത്രീയുടെ ആരും പറയാത്ത കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരിക്കുന്നത്. ഒരു ക്രൈം ത്രിലര്‍ ചിത്രം കൂടിയായിരിക്കും ഒരുത്തീ.
സീന്‍ ഒന്ന് നമ്മുടെ വീടിന് ശേഷം പുറത്തിറങ്ങുന്ന നവ്യ നായരുടെ മലയാള ചിത്രമെന്ന പ്രത്യേകതയും ഒരുത്തീക്കുണ്ട്. വി കെ പ്രകാശ് സംവിധാനം ചിത്രത്തില്‍ വിനായകനും പ്രധാന കഥാപാത്രമായെത്തുന്നു. ഒരു സ്ത്രീയും മകനും പ്രത്യേക സാഹചര്യത്തില്‍പ്പെട്ടുപോകുന്നതും ഇതില്‍ നിന്നും പുറത്തു കടക്കാനുള്ള ശ്രമവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയെന്നാണ് ട്രെയ്‌ലറില്‍ നിന്നും ലഭിക്കുന്ന സൂചന.
ഒരു ബോടിലെ കന്‍ഡക്ടറാണ് നവ്യ നായര്‍ ചെയ്യുന്ന കഥാപാത്രം. വിനായകന്റെ പൊലീസ് കഥാപാത്രവും ട്രെയ്‌ലറില്‍ മികച്ച് നില്‍ക്കുന്നു. നവ്യ നായര്‍ക്ക് മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗന്‍ഡേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.
സൈജു കുറുപ്പ്, ഗീതി സംഗീത, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരുത്തീയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ഒരുത്തീ നിര്‍മിക്കുന്നത്.
Keywords: News, Kerala, State, Kochi, Entertainment, Cinema, Business, Finance, Actress, VK Prakash Movie 'Oruthee' Trailer Out
Powered by Info News For You
Comments
Post a Comment