ഉത്തർപ്രദേശിൽ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ കാറിനു നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ലക്‌നൗ: (www.kvartha.com 03.02.2022) ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഡെൽഹിയിലേക്ക് മടങ്ങുകയായിരുന്ന ഓൾ ഇൻഡ്യ മജ്‌ലിസ്-ഇ-ഇതിഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീൻ ഉവൈസിയുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സചിൻ, ശുഭം എന്നിവരാണ് അറസ്റ്റിലായത്.
അന്വേഷണം നടക്കുകയാണെന്നും ഹിന്ദുക്കളെക്കുറിച്ചുള്ള ഒവൈസിയുടെ പരാമർശങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് അറസ്റ്റിലായവർ പറഞ്ഞതായും പൊലീസ് സൂപ്രണ്ട് ദീപക് ഭുക്കർ വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ മീററ്റിലെ ഛജാർസി ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം. മൂന്ന് - നാല് പേർ തന്റെ വാഹനത്തിന് നേരെ വെടിയുതിർക്കുകയും ശേഷം ഇവർ ആയുധങ്ങൾ ഉപേക്ഷിച്ച് ഓടിപ്പോയെന്നും ഉവൈസി പറഞ്ഞു. വെടിയേറ്റ് കാറിന്റെ പഞ്ചറാവുകയും മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ടോൾ പ്ലാസയിലൂടെ ഓടുന്നതും ദൂരത്തേക്ക് തോക്ക് ചൂണ്ടി കാണിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സെകൻഡുകൾക്ക് ശേഷം, ഉവൈസി സഞ്ചരിച്ചിരുന്ന വെള്ള കാർ വലതുവശത്ത് നിന്ന് അദ്ദേഹത്തെ മറികടന്ന് ഹൈവേയിലേക്ക് പോകുന്നത് കാണാം. വെള്ള കുപ്പായം ധരിച്ച ഒരാൾ കൈയിൽ തോക്കുമായി കാറിന്റെ ദിശയിൽ നിന്ന് ടോൾ പ്ലാസയിലേക്ക് പ്രവേശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം സുരക്ഷാ പ്രശ്‌നവും തന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവും വെള്ളിയാഴ്ച പാർലമെന്റിൽ ഉവൈസി ഉന്നയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വിഷയം ചർച ചെയ്യാൻ ഉവൈസി ലോക്‌സഭാ സ്പീകർ ഓം ബിർളയെ കാണുമെന്നാണ് വിവരം. അതിനിടെ അസദുദ്ദീന്റെ സഹോദരനും പാർടി നേതാവുമായ അക്ബറുദ്ദീൻ ഉവൈസിയും വ്യാഴാഴ്ച രാത്രി ഡെൽഹിയിലെത്തി.
Keywords: India, Uttar Pradesh, National, Lucknow, Arrested, Car, Firing, Police, Parliament, Vehicle, CCTV, Hindu, Religion, Two Arrested For Firing At AIMIM Chief Asaduddin Owaisi's Car In UP.
< !- START disable copy paste -->
Powered by Info News For You

CCTV footage captures two men firing at #Hyderabad MP #AsaduddinOwaisi while he was campaigning for upcoming #UPElection2022. One has been arrested. pic.twitter.com/mMxowwwoEv
— Aditi (@SpaceAuditi) February 4, 2022
അതേസമയം സുരക്ഷാ പ്രശ്‌നവും തന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവും വെള്ളിയാഴ്ച പാർലമെന്റിൽ ഉവൈസി ഉന്നയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വിഷയം ചർച ചെയ്യാൻ ഉവൈസി ലോക്‌സഭാ സ്പീകർ ഓം ബിർളയെ കാണുമെന്നാണ് വിവരം. അതിനിടെ അസദുദ്ദീന്റെ സഹോദരനും പാർടി നേതാവുമായ അക്ബറുദ്ദീൻ ഉവൈസിയും വ്യാഴാഴ്ച രാത്രി ഡെൽഹിയിലെത്തി.
Keywords: India, Uttar Pradesh, National, Lucknow, Arrested, Car, Firing, Police, Parliament, Vehicle, CCTV, Hindu, Religion, Two Arrested For Firing At AIMIM Chief Asaduddin Owaisi's Car In UP.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment