എറണാകുളത്ത് തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയെന്ന കേസ്; കാസർകോട് സ്വദേശിയെ കോടതി വെറുതെ വിട്ടു

എറണാകുളം: (www.kasargodvartha.com 16.02.2022) അങ്കമാലി ടൗണിൽ നടന്ന റിപർ മോഡൽ കൊലപാതക കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത കാസർകോട് സ്വദേശിയെ കോടതി വെറുതെ വിട്ടു. ​ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജൻ ശിവൻകുട്ടിയെ (62) ആണ് പറവൂർ അഡീഷനൽ സെഷൻസ് കോടതി വെറുതെ വിട്ടത്. സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും വിശ്വാസ്യയോഗ്യമല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവെച്ചു.

  
Kasaragod, Kerala, News, Ernakulam, Court, Court Order, Case, Death, Murder-case, Court acquitted Kasargod native in Angamaly case.



മാർച് 10-ന് രാത്രിയിൽ അങ്കമാലി ടൗണിലെ ഒരു പഴക്കടയുടെ വരാന്തയിലാണ് കൊലപാതകം നടന്നത്. കടവരാന്തയിൽ ഉറങ്ങുകയായിരുന്ന ചാലക്കുടി കുറ്റിച്ചിറയിലെ സത്യനെ (45) കരിങ്കല്ലിന് ഇടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്.

സത്യൻ ടൗണിലെ ചെരുപ്പുകുത്തിയായിരുന്നു. ആക്രിസാധനങ്ങൾ വിറ്റിരുന്നയാളാണ് ശിവൻ കുട്ടി. ഇരുവരും ജോലി ചെയ്ത ശേഷം ടൗണിലെ കടവരാന്തയിലാണ് ഉറങ്ങിയിരുന്നത്. ശിവൻ കുട്ടിയോട് ഇവിടംവിട്ടു പോകണമെന്ന് സത്യൻ നിർദേശിച്ചിരുന്നുവെന്നും അതിന്റെ പേരിലുണ്ടായ വാക് തർക്കങ്ങൾക്കൊടുവിൽ കരിങ്കല്ല് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.


Keywords: Kasaragod, Kerala, News, Ernakulam, Court, Court Order, Case, Death, Murder-case, Court acquitted Kasargod native in Angamaly case.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?