പുകയില ഉത്‌പന്നങ്ങളോട് ഗുഡ് ബൈ പറയാം; അത്തരണം മരണങ്ങൾ ഇനി വേണ്ട; എല്ലാതരത്തിലും പുകയില ഉപേക്ഷിക്കാൻ സഹായിക്കുന്ന ആപ് ലോകാരോഗ്യ സംഘടന പുറത്തിറക്കി

ന്യൂഡെൽഹി: (www.kvartha.com 16.02.2022)  പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് മൂലം പ്രതിവർഷം എട്ട് ദശലക്ഷം ആളുകൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്. പുകയില ഉൽപന്നങ്ങളുടെ ഏറ്റവും വലിയ നിർമാതാക്കളും ഉപയോക്താക്കളും തെക്ക്-കിഴക്കൻ ഏഷ്യ മേഖലയാണ്. ഇവിടെ മാത്രം ഇത് 1.6 ദശലക്ഷം ജീവൻ അപഹരിക്കുന്നു. വിചാരിച്ചാൽ തടയാവുന്ന മരണങ്ങളാണ് ഇവ.

News, Top-Headlines, Drugs, WHO, diseased, COVID-19, Application, WHO Launches App To Help People Quit Tobacco In All Forms.


ഈ സാഹചര്യത്തിൽ സിഗരറ്റിനോട് വിട പറയാനും പുകയില്ലാത്തതും മറ്റ് പുതിയ ഉൽപന്നങ്ങളും ഉൾപെടെ എല്ലാ രൂപങ്ങളിലുമുള്ള പുകയില ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച് ഒ) ഒരു ആപ് പുറത്തിറക്കി. 'ക്വിറ്റ് ടുബാകോ ആപ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.

'പുകയില എല്ലാ രൂപത്തിലും മാരകമാണ്. പുകയില ഉപേക്ഷിക്കുന്നവരെ പിന്തുണയ്ക്കാൻ ഈ ആപ് പോലുള്ള നൂതനമായ സമീപനങ്ങൾ വളരെ ആവശ്യമാണ്, അത് ദോഷകരമാണെന്ന് ഉപയോഗിക്കുന്നവർക്ക് അറിയാമെങ്കിലും പല കാരണങ്ങളാൽ അത് ഉപേക്ഷിക്കാൻ കഴിയുന്നില്ല' - ഡബ്ല്യുഎച്ഒ സൗത്-ഈസ്റ്റ് ഏഷ്യ റീജിയൻ റീജിയനൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞു.

ദോഷവശങ്ങൾ തിരിച്ചറിയാനും ആസക്തികൾ നിയന്ത്രിക്കാനും പുകയില ഉപേക്ഷിക്കുന്നതിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കാനും ഡബ്ല്യുഎച്ഒ ഇത്തരത്തിൽ പുറത്തിറക്കിയ ആദ്യ ആപ് സഹായിക്കുന്നു.

കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, പ്രമേഹം എന്നിവയുൾപെടെയുള്ള സാംക്രമികേതര രോഗങ്ങളുടെ (എൻസിഡി) പ്രധാന അപകട ഘടകമാണ് പുകയില ഉപയോഗം. നിലവിലുള്ള കോവിഡ്-19 മഹാമാരിയിൽ പുകയില ഉപയോക്താക്കൾക്ക് സങ്കീർണതകൾക്കും ഗുരുതരമായ രോഗത്തിനും സാധ്യത കൂടുതലാണ്.

പുകയില ഉപയോഗത്തിന്റെ പ്രവണതയെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ ആഗോള റിപോർട് അനുസരിച്ച്, തെക്ക്-കിഴക്കൻ ഏഷ്യൻ മേഖല പുകയില ഉപയോഗത്തിൽ ഏറ്റവും വേഗമേറിയ ഇടിവ് രേഖപ്പെടുത്തി, എന്നാൽ ഏറ്റവും ഉയർന്ന (432 ദശലക്ഷം) പുകയില ഉപയോക്താക്കൾ ഇപ്പോഴും ഇവിടെത്തന്നെയാണ്, അതായത് 29%.

ആഗോളതലത്തിൽ 355 മില്യൻ ഉപയോക്താക്കളിൽ 266 മില്യൻ പേർ പുകയില്ലാത്ത പുകയില ഉത്‌പന്നങ്ങൾ ഉപയോഗിക്കുന്നവരാണ്. ഇലക്‌ട്രോണിക് നികോടിൻ ഡെലിവറി സിസ്റ്റംസ്/ ഇ-സിഗരറ്റുകൾ, ഷീഷ/ഹുക തുടങ്ങിയ പുതിയതും ഉയർന്നുവരുന്നതുമായ ഉൽപന്നങ്ങളുടെ വർധിച്ചുവരുന്ന ഉപയോഗം പുകയില നിയന്ത്രണത്തിനുള്ള അധിക വെല്ലുവിളികളാണ്.

പുകയില ഉപയോഗ വ്യാപനവും പുകയില നിയന്ത്രണ നയങ്ങളും നിരീക്ഷിക്കാൻ മേഖലയിൽ സംഘടന പ്രവർത്തനം വിപുലീകരിച്ചു. ഏഷ്യയിൽ ആദ്യമായി പ്ലെയിൻ പാകേജിംഗ് നടപ്പിലാക്കിയത് തായ്‌ലൻഡാണ്. കിഴക്കൻ ടിമോർ, നേപാൾ, മാലിദ്വീപ്, ഇൻഡ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ പുകയില പാകറ്റുകളിൽ വലിയ വലിപ്പത്തിലുള്ള മുന്നറിയിപ്പ് നൽകുന്നുണ്ട്.

ആറ് രാജ്യങ്ങൾ ENDS (ഇലക്‌ട്രോണിക് സിഗരറ്റുകൾ) നിരോധിച്ചു. ബംഗ്ലാദേശ്, ഇൻഡ്യ, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ പുകയില കർഷകരെ പുകയില കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഭൂട്ടാൻ, നേപാൾ, മാലിദ്വീപ്, ശ്രീലങ്ക, കിഴക്കൻ ടിമോർ എന്നീ രാജ്യങ്ങൾ പുകയില ഉത്പന്നങ്ങൾ വർജിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണ്.

Keywords: News, Top-Headlines, Drugs, WHO, diseased, COVID-19, Application, WHO Launches App To Help People Quit Tobacco In All Forms.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?