ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് വിലക്കി കർണാടക സർകാർ; നടപടി ഹൈകോടതി നിർദേശത്തിൽ

സൂപ്പി വാണിമേൽ 

മംഗ്ളുറു: (www.kasargodvartha.com 18.02.2022) ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശിരോവസ്ത്രം വിലക്കി കർണാടക സർകാർ. ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് - വഖഫ് കാര്യ സെക്രടറി മേജർ പി മണിവർണൻ ഇറക്കിയ സർകുലർ പ്രകാരം ഹിജാബ്, സ്കാഫ്, കാവി ഷോൾ തുടങ്ങി മത ചിഹ്നങ്ങൾ ക്ലാസിൽ ധരിക്കാൻ പാടില്ല. കർണാടക ഹൈകോടതി ഫുൾ ബെഞ്ചിന്റെ ഇടക്കാല വാക്കാൽ ഉത്തരവ് മൗലാന ആസാദ് ഇൻഗ്ലീഷ് മീഡിയം റസിഡൻഷ്യൽ സ്കൂൾ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് പറയുന്നുണ്ടെന്ന് സർകുലറിൽ ചൂണ്ടിക്കാട്ടി. ആസാദ് സ്കൂൾ വിദ്യാർഥിനികൾ ക്ലാസിൽ ഹിജാബ് ധരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് പുതിയ സർകുലർ.                                      

Hijab Banned In State-Run Minority Institutions, Says Karnataka Govt, Karnataka, Mangalore, News, Top-Headlines, School, College, Police, High-Court, Government, Hijab.
അതേസമയം ക്ലാസുകളിൽ ഹിജാബ് ധരിക്കാനുള്ള മൗലികാവകാശം അനുവദിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് വിദ്യാർഥിനികൾ സമർപിച്ച റിട് ഹരജികളിലെ വാദം ഹൈകോടതി ഫുൾ ബെഞ്ച് മുമ്പാകെ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ച 2.30നാണ് അടുത്ത ഹിയറിംഗ്. സർകാറിന്റെ അഭിപ്രായം ബോധിപ്പിക്കാൻ അഡ്വ. ജനറൽ പ്രഭുലിങ് നവഡ്ഗി സമയം ചോദിച്ചതിനാൽ വിധി പറയൽ നീണ്ടേക്കും.

വ്യാഴാഴ്ച ഉഡുപി ഡോ. ഡി ശങ്കർ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിൽ ഹിജാബ് അഴിക്കണം എന്ന അധികൃതരുടെ നിർദേശത്തിന് വഴങ്ങാൻ കൂട്ടാക്കാതെ 60 കുട്ടികൾ വീടുകളിലേക്ക് മടങ്ങി. മംഗ്ളൂറിൽ രണ്ടു കോളജുകളിലെ 28 കുട്ടികൾ ഹിജാബ് അഴിക്കാൻ വഴങ്ങാതെ മടങ്ങിയതായി സിറ്റി പൊലീസ് കമീഷനർ എൻ ശശികുമാർ പറഞ്ഞു. ശിരോവസ്ത്രം പ്രശ്നത്തിന് തുടക്കമിട്ട ഉഡുപി ഗവ. പി യു വനിത കോളജിലെ എട്ടു വിദ്യാർഥിനികൾ വ്യാഴാഴ്ച കോളജിൽ വന്നില്ല. ഉഡുപി, ദക്ഷിണ കന്നഡ ജില്ലകളിൽ കനത്ത പൊലീസ് കാവലിലാണ് സ്കൂൾ, കോളജുകൾ പ്രവർത്തിക്കുന്നത്.

Keywords: Hijab Banned In State-Run Minority Institutions, Says Karnataka Govt, Karnataka, Mangalore, News, Top-Headlines, School, College, Police, High-Court, Government, Hijab.

< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?