മുന്‍ യുഎസ് പ്രസിഡന്റ് ക്ലോസറ്റില്‍ കടലാസ് നിക്ഷേപിച്ച് വൈറ്റ് ഹൗസ് ശുചിമുറിയിലെ പൈപുകള്‍ ബ്ലോകാക്കിയിരുന്നെന്ന് ആരോപണം; പബ്ലിസിറ്റി കിട്ടാനായി കെട്ടിച്ചമച്ച കഥയെന്ന് ഡോണള്‍ഡ് ട്രംപ്


വാഷിങ്ടന്‍: (www.kvartha.com 12.02.2022) അമേരികന്‍ പ്രസിഡന്റ് ആയിരുന്ന സമയത്ത് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നുവെന്ന് റിപോര്‍ട്. പ്രിന്റ് ചെയ്ത രേഖകള്‍ കീറി ക്ലോസറ്റില്‍ നിക്ഷേപിച്ച് വൈറ്റ് ഹൗസ് ശുചിമുറിയിലെ പൈപുകള്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബ്ലോകാക്കിയിരുന്നെന്നാണ് ആരോപണം. 

വൈറ്റ് ഹൗസ് വാര്‍ത്തകള്‍ റിപോര്‍ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തക മാഗി ഹേബര്‍മാന്റെ പുതിയ പുസ്തകമായ 'കോണ്‍ഫിഡന്‍സ് മാനിലാണ്' ഇതു സംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. ജീവനക്കാര്‍ ശുചിമുറിക്കുള്ളില്‍ പ്രിന്റഡ് പേയ്പറുകള്‍ കണ്ടെത്തിയിരുന്നതായും പുസ്തകത്തില്‍ പറയുന്നുണ്ട്. 

News, World, International, America, Washington, Donald-Trump, Allegation, Donald Trump flushed office papers down White House toilet: Report


അതേസമയം, രേഖകള്‍ കീറിയെറിയുന്നത് ട്രംപിനൊരു ശീലമാണെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. ചട്ടപ്രകാരം പ്രസിഡന്റിന്റെ വൈറ്റ് ഹൗസിലെ കത്തിടപാടുകളും രേഖകളുമൊക്കെ ആര്‍കൈവ്‌സില്‍ സൂക്ഷിക്കണം. എന്നാല്‍ ട്രംപ് കടലാസുകള്‍ കീറുന്നതിനാല്‍ വൈറ്റ് ഹൗസ് അധികൃതര്‍ക്ക് ഇതു പ്രതിസന്ധി സൃഷ്ടിച്ചു. കീറിയ ഭാഗങ്ങള്‍ കൂട്ടിയൊട്ടിച്ചാണ് പലപ്പോഴും ആര്‍കൈവ് ചെയ്തത്.

എന്നാല്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് ട്രംപ്. വൈറ്റ് ഹൗസ് ശുചിമുറിയില്‍ കടലാസ് കീറിയെറിഞ്ഞു എന്നത് വ്യാജ വാര്‍ത്ത എന്നാണ് വാര്‍ത്താകുറിപ്പിലൂടെ അദ്ദേഹം പറഞ്ഞത്. പബ്ലിസിറ്റി കിട്ടാനായി റിപോര്‍ട് കെട്ടിച്ചമച്ച കഥയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 

Keywords: News, World, International, America, Washington, Donald-Trump, Allegation, Donald Trump flushed office papers down White House toilet: Report

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?