ഭാഗ്യക്കുറി വില്‍പനക്കാരനായ വയോധികനെ ക്രൂരമായി മര്‍ദിച്ചതായി പരാതി; അച്ഛനും മകനുമെതിരെ കേസ്

കായംകുളം: (www.kvartha.com 05.02.2022) ഭാഗ്യക്കുറി വില്‍പനക്കാരനായ വയോധികനെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ അച്ഛനും മകനുമെതിരെ കേസ്. മര്‍ദനത്തില്‍ പരിക്കേറ്റ എരുവ പടിഞ്ഞാറ് കൈതാനത്ത് രാഘവന്‍ പിള്ള(78)യെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ആലപ്പുഴ ജില്ലക്കാരായ ബാബുവും മകന്‍ വിഷ്ണുവും ചേര്‍ന്നാണ് രാഘവന്‍ പിള്ളയെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പരാതി.

മര്‍ദനത്തില്‍ രാഘവന്‍ പിള്ളയുടെ തോളെല്ലിന് പൊട്ടല്‍ സംഭവിച്ചു. തലക്കും നെഞ്ചിനും സാരമായ ക്ഷതം സംഭവിച്ചതായും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോട് കൂടി പത്തിയൂര്‍ കശുവണ്ടി ഓഫീസ് പടിക്കല്‍ വച്ചാണ് മര്‍ദിച്ചത്. അവിവാഹിതനും രോഗിയുമായ ഇയാള്‍ ഭാഗ്യക്കുറി ടികെറ്റ് വിറ്റാണ് നിത്യ ചിലവുകള്‍ നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കരിയിലകുളങ്ങര പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റെര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

News, Kerala, Attack, Crime, Police, Injured, Hospital, Lottery seller, Complaint that attack against elderly lottery seller.

Keywords: News, Kerala, Attack, Crime, Police, Injured, Hospital, Lottery seller, Complaint that attack against elderly lottery seller.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?