വിശാലിന്റെ 'വീരമേ വാകൈ സൂടും' വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു; വിലന്‍ വേഷത്തില്‍ തകര്‍പന്‍ പ്രകടനം കാഴ്ചവച്ച് ബാബുരാജ്


ചെന്നൈ: (www.kvartha.com 07.02.2022) ആക്ഷന്‍ ത്രിലര്‍ വിഭാഗത്തില്‍പെടുന്ന 'വീരമേ വാകൈ സൂടും' ചിത്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നായകന്‍ വിശാലിനൊപ്പം ചിത്രത്തില്‍ വിലന്‍ വേഷത്തിലെത്തിയിരിക്കുന്നത് മലയാളി താരം ബാബുരാജാണ്. മികച്ച പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

വിശാലിനൊപ്പം തമിഴകം കീഴടക്കിയിരിക്കുകയാണ് ബാബുരാജും. ബാബുരാജിന്റെ കരിയറിലെ മറ്റൊരു മികച്ച വിലന്‍ വേഷം കൂടിയാകും ഇതെന്നും പ്രേക്ഷകര്‍ പറയുന്നു. എംപി സീറ്റ് നോക്കുന്ന നിയമവിരുദ്ധനായ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. 

News, National, India, Chennai, Cinema, Entertainment, Business, Finance, 'Veerame Vaagai Soodum' film villain role plays Babu Raj


തു പ ശരവണന്‍ സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി നാലിനാണ് തിയേറ്ററില്‍ എത്തിയത്. ഡിംപിള്‍ ഹയതി നായികയാവുന്ന ചിത്രത്തില്‍ യോഗു ബാബു, കുമാരവേല്‍, രവീണ രവി, മാരിമുത്തു, ആര്‍എന്‍ആര്‍ മനോഹര്‍, കവിത ഭാരതി, തുളസി, അഖിലന്‍ എസ് പി ആര്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോവിഡ് മൂന്നാം തരംഗം എത്തിയതിനുശേഷം തമിഴില്‍ നിന്ന് തിയേറ്ററുകളിലെത്തിയ ആദ്യ താരചിത്രമാണ് ഇത്. 

Keywords: News, National, India, Chennai, Cinema, Entertainment, Business, Finance, 'Veerame Vaagai Soodum' film villain role plays Babu Raj

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?