ലോറി ബൈകിലിടിച്ച് യുവാവ് തൽക്ഷണം മരിച്ചു; സഹോദരന് പരിക്ക്
ഉപ്പള: (www.kasargodvartha.com 22.02.2022) ലോറി ബൈകിലിടിച്ച് യുവാവ് തൽക്ഷണം മരിച്ചു. സഹോദരന് പരിക്ക്.
ഉപ്പള ഹിദായത് നഗറിലാണ് അപകടം. തെങ്ങ് കയറ്റ തൊഴിലാളിയും കര്‍ണാടക തുമകൂറു സ്വദേശിയുമായ സഈദ് ബാബു (37)വാണ് മരിച്ചത്.
ഉപ്പള മണിമുണ്ടയിലാണ് യുവാവിൻ്റെ താമസം. ഗുരുതരപരിക്കേറ്റ കൂടെയുണ്ടായിരുന്ന മൂത്ത സഹോദരൻ ഹസൻ ഖാനെ (42) കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മംഗൽപ്പാടി ആശുപത്രി മോർചറിയിലേക്ക് മാറ്റി.
Keywords: Uppala, Kasaragod, Kerala, News, Top-Headlines, Bike, Bike-Accident, Lorry, Injured, Accident, Dead, Death, Mangalpady, Hospital, Youth, Young man died in bike-lorry accident.
Powered by Info News For You
Comments
Post a Comment