ഹിജാബ്: ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിച്ചപ്പോൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പ്രിൻസിപലിന്റെ പരാതി; പൊലീസ് കേസെടുത്തു

തുമകുറു: (www.kvartha.com 19.02.2022) ഹിജാബ് ധരിച്ചതിന് പേരിൽ ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിച്ചപ്പോൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച 15 വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. തുമകൂറിലെ ടൗൺഹാളിനടുത്തുള്ള ഗവൺമെന്റ് എംപ്രസ് ജൂനിയർ പിയു കോളജിലെ പെൺകുട്ടികൾക്കെതിരെ കോളജ് പ്രിൻസിപൽ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 144 പ്രകാരം ഏർപെടുത്തിയ നിരോധനാജ്ഞ ലംഘിച്ചുവെന്നായിരുന്നു പരാതി.
                    
News, Karnataka, Teacher, Police, Case, Complaint, Students, Top-Headlines, Controversy, Hijab, Court Order, Govt college, Principal, Tumakuru, Govt college principal files FIR against students in Tumakuru.

വ്യാഴാഴ്ച കോളജ് പ്രിൻസിപൽ ഷൺമുഖപ്പ അസിസ്റ്റന്റ് കമീഷനർ അജയ്, പ്രീ-യൂനിവേഴ്സിറ്റി എഡ്യൂകേഷൻ ഡെപ്യൂടി ഡയറക്ടർ ഗംഗാധർ എന്നിവരുമായി ചർച നടത്തിയിരുന്നു. പിന്നീട് അസിസ്റ്റന്റ് കമീഷനറുടെ നിർദേശപ്രകാരം പ്രിൻസിപൽ പൊലീസിൽ പരാതി നൽകുകയും എഫ്‌ഐആർ റെജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, എഫ്‌ഐആറിൽ ഒരു വിദ്യാർഥിനിയുടെയും പേര് പറയുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയൽ ചെയ്യുകയും വിദ്യാർഥിനികൾക്കെതിരെ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 143, 145, 188, 149 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. നിയമവിരുദ്ധമായി സംഘം ചേരൽ, വിട്ടുപോകാൻ ഉത്തരവിട്ടിട്ടും തുടങ്ങിയ വകുപ്പുകളാണ് ഇവ.

Keywords: News, Karnataka, Teacher, Police, Case, Complaint, Students, Top-Headlines, Controversy, Hijab, Court Order, Govt college, Principal, Tumakuru,  Govt college principal files FIR against students in Tumakuru.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?