മയക്കുമരുന്ന് സംഘത്തിൻ്റെ വിതരണം പുലർകാലത്ത്; എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 03.02.2022) മയക്കുമരുന്ന് സംഘത്തിൻ്റെ വിതരണം പുലർകാലത്ത്. എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ ഹൊസ്ദുര്‍ഗ് പൊലീസിൻ്റെ സ്പെഷ്യൽ ഡ്രൈവിൽ അറസ്റ്റിലായി. ഹൊസ്ദുര്‍ഗ് സിഐ കെ പി ഷൈനും സംഘവും കുശാല്‍ നഗറില്‍ ചൊവ്വാഴ്ച പുലര്‍ചെ 1.20 മണിയോടെ നടത്തിയ പരിശോധയില്‍ 260 മിലി ഗ്രാം എംഡിഎംഎയുമായി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ അറഫാതിനെ (30) അറസ്റ്റ് ചെയ്തു.

Two arrested with MDMA, Kerala, Kasaragod, Kanhangad, News, Top-Headlines,MDMA, Arrest, Police, Police-station, Hosdurg.

ഹൊസ്ദുര്‍ഗ് എസ് ഐ കെ ശ്രീജേഷും സംഘവും ചൊവ്വാഴ്ച പുലര്‍ചെ 2.30 ന് മരക്കാപ്പ് കടപ്പുറത്ത് നടത്തിയ പരിശോധനയില്‍ 1.380 ഗ്രാം എംഡിഎംഎയുമായി ശ്യാംമോഹനന്‍ (30) എന്നയാളെയും അറസ്റ്റ് ചെയ്തു. ഇയാള്‍ സഞ്ചരിച്ച കെ എല്‍ 59 ആര്‍ 4651 നമ്പര്‍ ബുള്ളറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തില്‍ എസ് ഐ സുവര്‍ണന്‍, സിവില്‍ പൊലീസ് ഓഫീസർമാരായ പ്രബേഷ്, കമ്മല്‍കുമാര്‍ എന്നിവരുമുണ്ടായിരുന്നു.

അതേ സമയം തിങ്കളാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കെ എല്‍ 60 ഇ 3738 നമ്പര്‍ ബൈകില്‍ സഞ്ചാരിക്കുകയായിരുന്ന പി ഇര്‍ശാദിനെ (18) 2.240 ഗ്രാം എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


Keywords: Two arrested with MDMA, Kerala, Kasaragod, Kanhangad, News, Top-Headlines,MDMA, Arrest, Police, Police-station, Hosdurg.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?