രാഹുല്‍ ഗാന്ധി പുതിയ കാലത്തെ ജിന്ന, അദ്ദേഹത്തിന്റെ ഭാഷ പാക് നേതാവിന്റേതിന് സമാനം: ഹിമന്ത ബിശ്വ ശര്‍മ

ഗുവാഹതി: (www.kvartha.com 13.02.2022) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ 'പുതിയ കാലത്തെ ജിന്ന' എന്ന് വിശേഷിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പാക് മേഖലയില്‍ ഇന്‍ഡ്യ നടത്തിയ സര്‍ജികല്‍ സ്‌ട്രൈകിന്റെ തെളിവ് ചോദിച്ചതിന് ശര്‍മ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം.

പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുമായാണ് അസം മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ താമരതമ്യം ചെയ്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാഷയും വാക്ചാതുര്യവും 1947-ന് മുമ്പുള്ള ജിന്നയുടെ ഭാഷയ്ക്ക് സമാനമാണെന്ന് ശര്‍മ പറഞ്ഞു. നിങ്ങള്‍ ശരിക്കും രാജീവ് ഗാന്ധിയുടെ മകനാണോ അല്ലയോ എന്ന് ഞങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടോ എന്നാണ് ഉത്തരാഖണ്ഡിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ചോദിച്ചത്. ഇതിന് കോണ്‍ഗ്രസ് മറുപടി നല്‍കിയെങ്കിലും പിന്നാലെ രാഹുലിനെ കടന്നാക്രമിച്ച് ശര്‍മ വീണ്ടും രംഗത്തെത്തുകയായിരുന്നു.

News, National, Rahul Gandhi, Chief Minister, Politics, BJP, Election, Congress, Rahul Gandhi is modern-day Jinnah, his language similar to that of Pak leader: Himanta Biswa Sarma

അതേസമയം, അസം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ശര്‍മയെ വിമര്‍ശിച്ചിരുന്നു. മോശം പരാമര്‍ശത്തിലൂടെ സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. കൂടാതെ ഗുവാഹതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ശര്‍മയുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു.

Keywords: News, National, Rahul Gandhi, Chief Minister, Politics, BJP, Election, Congress, Rahul Gandhi is modern-day Jinnah, his language similar to that of Pak leader: Himanta Biswa Sarma.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?