'കോവിഡ് അപകടകാരിയല്ല'; മാസ്‌ക് ധരിക്കണം എന്നടതക്കം എല്ലാ നിയന്ത്രണങ്ങളും നീക്കി ഡെന്‍മാര്‍ക്

കോപെന്‍ഹേഗന്‍: (www.kvartha.com 02.02.2022) കോവിഡ് കേസുകള്‍ ഉയര്‍ന്ന് തന്നെ നില്‍ക്കെ മാസ്‌ക് ധരിക്കണം എന്നടതക്കമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കി യൂറോപ്യന്‍ രാജ്യമായ ഡെന്‍മാര്‍ക്. കോവിഡ് അപകടകാരിയല്ല എന്നാണ് തീരുമാനത്തിന് പിന്നാലെ സര്‍കാര്‍ വിശദീകരണം. നിശാ ക്ലബുകള്‍ക്ക് ഇനി ഉപാധികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കാം. സമ്പര്‍ക്കം റിപോര്‍ട് ചെയ്യാനുള്ള മൊബൈല്‍ ആപും പിന്‍വലിച്ചു. സാമൂഹിക അകലം ഇനി വേണ്ടെന്ന് ഡെന്‍മാര്‍ക്ക് ആരോഗ്യവകുപ്പ് അറിയിച്ചു.

ഡെന്‍മാര്‍ക്കിലെ പ്രതിദിന കോവിഡ് കേസുകള്‍ 29,000ത്തില്‍ നില്‍ക്കെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചത്. രാജ്യത്തെ ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കും ഇതിന് ഒരു പ്രധാന കാരണമാണെന്ന് ഡെന്മാര്‍ക്ക് സര്‍കാര്‍ വ്യക്തമാക്കി. അതേസമയം, കോവിഡ് നിയന്ത്രണങ്ങള്‍ ഇനിയും കൊണ്ടു വരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡെന്‍മാര്‍ക് പ്രധാനമന്ത്രി മേറ്റ് ഫ്രെഡെറിക്‌സണ്‍ പറഞ്ഞു.

News, World, COVID-19, Mask, Goverment, Prime Minister, Denmark, Restrictions, Denmark Covid restrictions lifted despite increase in cases.

നിയന്ത്രണങ്ങളോട് അവസാനമായി ഗുഡ്‌ബൈ പറയുകയാണെന്ന് വിചാരിക്കരുത്. പുതിയ കോവിഡ് വകഭേദം വന്നാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയേക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡെന്‍മാര്‍കിന് പുറമേ കഴിഞ്ഞയാഴ്ച ഇന്‍ഗ്ലന്‍ഡും കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയിരുന്നു. മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയത് ഉള്‍പെടെയുള്ള നിയന്ത്രണങ്ങളാണ് നീക്കിയത്.

Keywords: News, World, COVID-19, Mask, Goverment, Prime Minister, Denmark, Restrictions, Denmark Covid restrictions lifted despite increase in cases. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?