കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി വില്‍ക്കരുതെന്ന് ഉത്തരവ്
കോഴിക്കോട്: (www.kvartha.com 18.02.2022) കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ വില്‍ക്കരുതെന്ന് ഉത്തരവ്. കോര്‍പറേഷന്‍ സെക്രടറിയാണ് നിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇവയുടെ വില്‍പന താല്‍ക്കാലികമായി നിര്‍ത്തലാക്കണമെന്ന് ഉത്തരവിറക്കിയത്.
പല കടകളിലും ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് മാനദണ്ഡ പ്രകാരമല്ലാതെ ഉപയോഗിക്കുന്നതായി ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷ വകുപ്പും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യയോഗ്യമല്ലാത്തതും തട്ടുകടകളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്തതുമായ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡെന്ന് കോഴിക്കോട് ബീചിലെ തട്ടുകടകളില്‍ നിന്ന് പിടിച്ചെടുത്ത കന്നാസുകളില്‍ ഉള്ളതെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
Powered by Info News For You

ഇത് അശ്രദ്ധമായി കുപ്പിയില്‍ സൂക്ഷിച്ചത് കുടിച്ചതാണ് കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിയെ അവശ നിലിയിലാക്കിയതെന്നാണ് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിഗമനം. അതേസമയം തട്ട് കടകളിലെ ഉപ്പിലിട്ട കുപ്പികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ നിരോധിത വസ്തുക്കളില്ലെന്നാണ് പരിശോധനാഫലം.
Keywords: Kozhikode, News, Kerala, Vegetable, Order, Food, Fruits, Vegetables, Salt, Vinegar, Order of Kozhikode Corporation that do not sell fruits and vegetables prepared with salt and vinegar.
Keywords: Kozhikode, News, Kerala, Vegetable, Order, Food, Fruits, Vegetables, Salt, Vinegar, Order of Kozhikode Corporation that do not sell fruits and vegetables prepared with salt and vinegar.
Powered by Info News For You
Comments
Post a Comment