ബസ് ചാര്‍ജ് വര്‍ധനയില്‍ ഉടന്‍ തീരുമാനമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: (www.kvartha.com 02.02.2022) ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദേശത്ത് നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ നവംബറിലാണ് സര്‍കാര്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയത്.

എന്നാല്‍ രണ്ട് മാസം പിന്നിട്ടിട്ടും ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് ബസുടമകള്‍ നിലപാട് കടുപ്പിക്കാനിരിക്കെയാണ് മന്ത്രി ആന്റണി രാജു ഇക്കാര്യത്തില്‍ പ്രതികരണവുമായി മുന്നോട്ടുവന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത്രയും വര്‍ധനയുണ്ടാകില്ലെന്ന സൂചനയും മന്ത്രി നല്‍കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കും. അതേസമയം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികളുടെ യാത്ര സൗജന്യമാക്കുന്നത് സജീവ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

Thiruvananthapuram, News, Kerala, bus, Students, Minister, Minister Antony Raju says that decision on the bus fare hike will be taken soon.

Keywords: Thiruvananthapuram, News, Kerala, bus, Students, Minister, Minister Antony Raju says that decision on the bus fare hike will be taken soon.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?