ഉത്തര്‍പ്രദേശ്: 59 മണ്ഡലങ്ങളില്‍ നാലാംഘട്ട വോടെടുപ്പ് പുരോഗമിക്കുന്നു

ലക്‌നൗ: (www.kvartha.com 23.02.2022) ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോടെടുപ്പ് 59 മണ്ഡലങ്ങളില്‍ പുരോഗമിക്കുന്നു. പിലിഭിട്ട്, ലഘിംപുര്‍ ഖേരി, സിതാപുര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്നൗ, റായ്ബറേലി, ബണ്ട, ഫത്തേപുര്‍ ജില്ലകളിലാണ് വോടെടുപ്പ് നടക്കുന്നത്. 624 സ്ഥാനാര്‍ഥികളാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നത്.

നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനം തെരഞ്ഞെടുപ്പ് കമീഷന്‍ ഒരുക്കിയിട്ടുണ്ട്. ജനവിധി തേടുന്ന 59 മണ്ഡലങ്ങളില്‍ 2017ലെ തെരഞ്ഞെടുപ്പില്‍ 51ലും ജയിച്ചത് ബിജെപിയായിരുന്നു.

Lucknow, News, National, Assembly Election, Election, Politics, BJP, Polling begins for fourth phase of UP Assembly elections in 59 constituencies.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അഖിലേഷ് യാദവ്, പ്രിയങ്കഗാന്ധി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കള്‍ ചൊവ്വാഴ്ച അഞ്ച്, ആറ് ഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പ്രചരണ റാലികളുടെ ഭാഗമാകും.

ഫെബ്രുവരി 10നാണ് യുപിയില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങള്‍ ഫെബ്രുവരി 27, മാര്‍ച് മൂന്ന്, മാര്‍ച് ഏഴ് എന്നീ തീയതികളില്‍ നടക്കും. മാര്‍ച് 10ന് വോടെണ്ണല്‍ നടക്കും.

Keywords: Lucknow, News, National, Assembly Election, Election, Politics, BJP, Polling begins for fourth phase of UP Assembly elections in 59 constituencies.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?