സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; ആള്‍ദൈവവും കൂട്ടാളിയും അറസ്റ്റില്‍

പൂനെ: (www.kvartha.com 14.02.2022) സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യുകയും 50 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ ആള്‍ദൈവവും കൂട്ടാളിയും അറസ്റ്റില്‍. സ്വയം പ്രഖ്യാപിത ആള്‍ദൈവം രാജേന്ദ്ര കണ്ണ (45), ഇയാളുടെ കൂട്ടാളി മനീഷ് ഷിന്‍ഡെ (42) എന്നിവരാണ് അറസ്റ്റിലായത്. 35 കാരിയായ വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖഡക് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. 2018 മെയ് മുതല്‍ പ്രതികള്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും 50 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന് യുവതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: 2018 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിചയത്തിലായിരുന്ന ഷിന്‍ഡെ വഴിയാണ് യുവതി തന്റെ അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ട് കണ്ണയെ പരിചയപ്പെടുന്നത്. യുവതിയുടെ ബന്ധുക്കളില്‍ ചിലര്‍ യുവതിയുടെ അമ്മയുടെ മേല്‍ 'മന്ത്രവാദം' നടത്തിയെന്നും അതാണ് അസുഖത്തിന് കാരണമെന്നും കണ്ണ അവകാശപ്പെട്ടു.

Pune, News, National, Arrest, Arrested, Crime, Complaint, Police, Case, Complaint that woman molested, cheated of Rs 50 lakh by ‘godman'.

രണ്ട് വര്‍ഷത്തിനിടെ ആചാരങ്ങള്‍ നടത്താനെന്ന വ്യാജേന പ്രതി യുവതിയില്‍ നിന്ന് 50.3 ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീട് പ്രതികളുടെ വഞ്ചന തിരിച്ചറിഞ്ഞ യുവതി പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം തിരികെ നല്‍കാനെന്ന വ്യാജേന പ്രതികള്‍ യുവതിയെ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ ജീവന് ഹാനി വരുത്തുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരെ വഞ്ചന, ലൈംഗിക പീഡനം തുടങ്ങി വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

Keywords: Pune, News, National, Arrest, Arrested, Crime, Complaint, Police, Case, Complaint that woman molested, cheated of Rs 50 lakh by ‘godman'.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?