മീന്‍കുളത്തില്‍ വിഷം കലര്‍ത്തി മോഷണം നടത്തിയതായി പരാതി; '4 ലക്ഷം രൂപയുടെ നഷ്ടം'

കൊല്ലം: (ww.kvartha.com 24.02.2022) മീന്‍കുളത്തില്‍ വിഷം കലര്‍ത്തി സാമൂഹ്യവിരുദ്ധര്‍ മീനുകളെ മോഷ്ടിച്ചതായി പരാതി. എഴുകോണ്‍ കൈതക്കോട് സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ള മീന്‍ കുളത്തില്‍ നിന്നാണ് മീനുകള്‍ മോഷണം പോയത്. എട്ട് വര്‍ഷമായി മീന്‍കൃഷി നടത്തുന്ന ബിജുവിന് ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം.

കഴിഞ്ഞ ദിവസം രാവിലെ തീറ്റകൊടുക്കാന്‍ എത്തിയപ്പോളാണ് മീനുകള്‍ ചത്തു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ കുളത്തില്‍ നഞ്ച് എന്ന വിഷപദാര്‍ത്ഥം കലക്കി മീന്‍ പിടിച്ചതായി മനസിലാക്കിയതായും പരാതിയില്‍ പറയുന്നു.

Kollam, News, Kerala, Fish, Crime, Police, Theft, Pond, Poison, Complaint, Complaint that theft by mixing poison in fish pond.

കരിമീന്‍, തിലാപ്പിയ, കട്ടള തുടങ്ങിയ മീനുകളായിരുന്നു കുളത്തില്‍ ഉണ്ടായിരുന്നത്. ഏകദേശം എഴ് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ബിജു പറഞ്ഞു. സംഭവത്തില്‍ എഴുകോണ്‍ പൊലീസിലാണ് ബിജു പരാതി നല്‍കിയത്.

Keywords: Kollam, News, Kerala, Fish, Crime, Police, Theft, Pond, Poison, Complaint, Complaint that theft by mixing poison in fish pond.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?