വിപണിയിൽ 35 രൂപ വിലയുള്ള ശീതളപാനീയത്തിന് വ്യാപാര കേന്ദ്രത്തിലെ കടയിൽ 60 രൂപ; 'സ്റ്റാറ്റസിനൊത്തെന്ന്' കംപനി; വൻ പിഴയിട്ട് ഉപഭോക്തൃ കോടതി; 'ഹതഭാഗ്യരായ ഉപഭോക്താക്കളുടെ ചിലവിൽ കൊള്ള ലാഭം നേടുന്നു'
മൊഹാലി: (www.kvartha.com 20.02.2022) ഒരേ ഉൽപന്നത്തിന് രണ്ട് തരം എംആർപികൾ ഈടാക്കിയതിന് മൊഹാലിയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ശീതളപാനീയ നിർമാതാവിനും കടയ്ക്കും രണ്ട് ലക്ഷം രൂപ പിഴ ചുമത്തി. കന്ധാരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ്, ഫതേഗഡ് സാഹിബ് ആൻഡ് ജൂബിലന്റ് ഫുഡ് വർക് ലിമിറ്റഡ് എന്നീ കംപനികൾക്കെതിരെയാണ് നടപടി.
രണ്ടുലക്ഷം രൂപ കമീഷന്റെ നിയമസഹായ അകൗണ്ടിൽ നിക്ഷേപിക്കണമെന്നും പുറമേ പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരം നൽകാനും നിർദേശിച്ചിട്ടുണ്ട്. ഹിന്ദുസ്താൻ കൊക കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും കാന്ധാരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡും നിർമിക്കുന്ന അതേ കൊക കോളയ്ക്ക് വ്യത്യസ്ത വിലകൾ ചോദ്യം ചെയ്ത പഞ്ച്കുള സെക്ടർ 20 സ്വദേശിയായ വൈഭവ് ഗോയൽ നൽകിയ പരാതിയിലാണ് ഉത്തരവ്.
2017 ഓഗസ്റ്റ് 17-ന് സിരാക്പൂരിലെ പാരസ് ഡൗൺടൗൺ സ്ക്വയർ വ്യാപാര കേന്ദ്രത്തിൽ (Shopping Mall) ജൂബിലന്റ് ഫുഡ് വർക്സ് ലിമിറ്റഡിന്റെ കടയിൽ (Outlet) വിപണിയിൽ 35 രൂപ വിലയുള്ള കൊക കോള ബോടിലിന് 60 രൂപ ഈടാക്കിയെന്നാണ് പരാതി.
ഉയർന്ന എംആർപി ഉള്ള ഉൽപന്നങ്ങൾ ഉയർന്ന റേറ്റിംഗ് ഉള്ള കടകൾക്ക് വേണ്ടിയാണ് നിർമിച്ചിരിക്കുന്നതെന്നും അതിനൊത്ത് അവിടങ്ങളിൽ ഇരിപ്പിടം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും കംപനികൾ വാദിച്ചു. നിർമാതാവ് എന്ന നിലയിൽ, വ്യത്യസ്ത ഉപഭോക്താക്കൾക്ക് ഒരേ ഉൽപന്നത്തിന് വ്യത്യസ്ത വിലകൾ നിശ്ചയിക്കാൻ കഴിയുമെന്നും നിയമപരമായി അംഗീകരിക്കപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ കംപനികൾ ഉപഭോക്താക്കൾക്കിടയിൽ വ്യത്യാസം സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള സമ്പ്രദായം അനുവദിക്കാനാവില്ലെന്ന് കമീഷൻ വിധിയിൽ വ്യക്തമാക്കി. നിർമാതാവ് (കാന്ധാരി ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ്) നിയമവിരുദ്ധമായി ഇതിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഇത്തരം കൃത്രിമങ്ങളെ തടയുകയും പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ ഇതിനെ ദുരുപയോഗം എന്ന് വിളിക്കുന്നുവെന്നും ഉത്തരവിൽ പറയുന്നു.
ഇത്തരം ദുഷ്പ്രവൃത്തികളിൽ ഏർപെടുന്നത് തടയുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി നിർമാതാവിനും ഭക്ഷണശാലയ്ക്കും കനത്ത ശിക്ഷ ചുമത്തുന്നു. മാത്രമല്ല, ഹതഭാഗ്യരായ ഉപഭോക്താക്കളുടെ ചിലവിൽ അവർ വൻതോതിലുള്ള അന്യായമായ ലാഭം നേടിയിട്ടുണ്ടെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
Powered by Info News For You

Keywords: News, National, India, Punjab, Rate, Cash, Court, Food, Top-Headlines, Controversy, MRP, Charging different MRPs for same cold drink bottle costs firms dear.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment