ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും ലോറിയും കൂട്ടിയിടിച്ച് 3 മരണം; 12 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: (www.kvartha.com 15.02.2022) പുറക്കാട്ടേരിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിപെട്ട് മൂന്ന് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കര്‍ണാടക സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചൊവ്വാഴ്ച പുലര്‍ചെ 5.30 മണിയോടെയാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ച് തന്നെ മൂന്ന് പേര്‍ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Powered by Info News For You

Keywords: Kozhikode, News, Kerala, Vehicles, Death, Injured, Accident, Bus, Sabarimala, Vehicle of Sabarimala pilgrims collided with lorry; 3 died.
Powered by Info News For You
Comments
Post a Comment