'വാലന്റൈന്‍ ദിനത്തില്‍ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചു'; കഞ്ചാവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 2 പേര്‍ അറസ്റ്റില്‍


കോഴിക്കോട്: (www.kvartha.com 18.02.2022) കഞ്ചാവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. പോക്‌സോ കേസില്‍ രണ്ട് പേരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. വരുണ്‍രാജ് (26), ശ്യാംലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഫെബ്രുവരി 14 ന് വാലന്റൈന്‍ ദിനത്തിലാണ് സംഭവം. അന്നേ ദിവസം രാവിലെ പോയ പെണ്‍കുട്ടി വൈകിട്ട് അസ്വസ്ഥതയോടെ വരുന്നത് കണ്ട് വീട്ടുകാരാണ് കൊയിലാണ്ടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നാണ് പീഡനം നടന്നതായി അറിയുന്നത്.

ഇപ്പോള്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടി ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടില്ലെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിക്ക് കഞ്ചാവും മയക്കുമരുന്നും നല്‍കിയാണ് പീഡനം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.  

News, Kerala, State, Kozhikode, Molestation, Accused, Arrest, Police, Minor girls, Hospital, Two arrested for molest minor Dalit girl in Kozhikode


വടകര ഡി വൈ എസ് പി അബ്ദുള്‍ ശെറീഫ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി ഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തന്ത്രപരമായ നീക്കം നടത്തിയാണ് പ്രതികളെ 24 മണിക്കൂറിനകം പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി. 

അന്വേഷണ സംഘത്തില്‍ എ എസ് ഐമാരായ പ പ്രദീപന്‍, ഗിരീഷ്, ഒ കെ സുരേഷ്, പ്രതീഷ് തുടങ്ങിയവരാണുണ്ടായിരുന്നത്. പീഡന സംഘത്തില്‍ കൂടുതല്‍പേര്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഡി വൈ എസ് പി അബ്ദുള്‍ ശെറീഫും സി ഐ എന്‍ സുനില്‍കുമാറും പറഞ്ഞു. 

Keywords: News, Kerala, State, Kozhikode, Molestation, Accused, Arrest, Police, Minor girls, Hospital, Two arrested for molest minor Dalit girl in Kozhikode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?