സിപിഎം ആലപ്പുഴ ജില്ലാ സെക്രടറിയായി ആര്‍ നാസര്‍ തുടരും; തെരഞ്ഞെടുക്കപ്പെടുന്നത് 2-ാം തവണ

ആലപ്പുഴ: (www.kvartha.com 17.02.2022) സിപിഎം ആലപ്പുഴ ജില്ലാ സെക്രടറിയായി ആര്‍ നാസര്‍ തുടരും. കണിച്ചുകുളങ്ങരയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് ഈ 65കാരന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം തവണയാണ് നാസറിനെ സെക്രടറിയായി തെരഞ്ഞെടുക്കുന്നത്. ആദ്യം സെക്രടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത് 2018 ജൂണ്‍ 15ന് ചേര്‍ന്ന സിപിഎം ജില്ലാ കമിറ്റിയാണ്.

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി തൊഴിലാളിവര്‍ഗ പോരാട്ടങ്ങളില്‍ നിറസാന്നിധ്യമായി മാറിയ നാസര്‍ പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ പാരമ്പര്യത്തിനുടമയാണ്. 1978ല്‍ സിപിഎം അംഗമായി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മുതല്‍ പൊതുരംഗത്ത് സജീവമാണ് അദ്ദേഹം. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഐശ്വര്യയില്‍ പരേതരായ പി കെ രാഘവന്‍ (റിട. സബ് രജിസ്ട്രാര്‍), എ കെ വസുമതി ദമ്പതികളുടെ മകനായി 1957 നവംബര്‍ 30 നാണ് ജനനം. കൊല്ലം ജില്ലയിലെ ക്ലാപ്പന എസ്വിഎച്എസിലായിരുന്നു 10-ാം ക്ലാസുവരെ പഠനം.

Alappuzha, News, Kerala, CPM, Politics, R Nasser, Re-elected, District secretary, SFI, R Nasser re-elected CPM Alappuzha district secretary.

ചേര്‍ത്തല എസ്എന്‍ കോളജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായ അദ്ദേഹം അവിടെനിന്നുതന്നെ മലയാളത്തില്‍ ബിരുദം നേടി. കേരള സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലറായും സെനറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1980 മുതല്‍ 84 വരെ എസ്എഫ്ഐ ജില്ലാ സെക്രടറിയായി. 1986ല്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രടറിയും. എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കവേ പൊലീസ് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചു. 1991ല്‍ കായംകുളത്ത് ചേര്‍ന്ന സിപിഎം ജില്ലാ സമ്മേളനം ജില്ലാ കമിറ്റിയിലേക്ക് തെരഞ്ഞെടുത്തു.

കഞ്ഞിക്കുഴി ഡിവിഷനില്‍ നിന്ന് ആദ്യ ജില്ലാ കൗണ്‍സിലില്‍ അംഗമായി. 2000 മുതല്‍ 2010 വരെ രണ്ടുതവണ കഞ്ഞിക്കുഴി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റായി. പിന്നീട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തി. സിഐടിയു ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവിയും വഹിച്ചു. നിലവില്‍ സിപിഎം സംസ്ഥാന കമിറ്റി അംഗവും എല്‍ഡിഎഫ് ആലപ്പുഴ ജില്ലാ കണ്‍വീനറുമാണ്. കയര്‍ഫെഡ് മുന്‍ ജീവനക്കാരി എസ് ഷീലയാണ് ഭാര്യ. മക്കള്‍: നൃപന്റോയ്, ഐശ്വര്യ. മരുമകള്‍: സുമി.

Keywords: Alappuzha, News, Kerala, CPM, Politics, R Nasser, Re-elected, District secretary, SFI, R Nasser re-elected CPM Alappuzha district secretary.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?