എക്സ്പോ 2020 ദുബൈ നിക്ഷേപ ലോകത്തേക്ക് വാതായനങ്ങള്‍ തുറന്ന് 'കേരളവാരം'

ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 05.02.2022) ലോക മഹാമേളയായ എക്‌സ്‌പോ 2020 ദുബൈയിലെ 'കേരളവാരം' യുഎഇ സഹിഷ്ണുത, സഹവര്‍ത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് എക്‌സ്‌പോ നഗരിയിലെ ഇന്‍ഡ്യാ പവിലിയനില്‍ ആയിരുന്നു ചടങ്ങ്.

നവകാലത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തിന്റെ സാമ്പത്തിക വളര്‍ച കുത്തനെ ഉയര്‍ത്തുകയാണ് സര്‍കാരിന്റെ ലക്ഷ്യമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. കെ-റെയില്‍ ഉള്‍പെടെയുള്ള സര്‍കാരിന്റെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. കെ-റെയില്‍, കെ-ഫോണ്‍ എന്നിവ സംസ്ഥാനത്തിന്റെ നിര്‍ണായക വികസന പദ്ധതികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Dubai, News, Gulf, World, Inauguration, Chief Minister, Pinarayi-Vijayan, Kerala Week celebrations at India Pavilion in Expo 2020 Dubai.

കേരള വീകില്‍ വിനോദസഞ്ചാരം, വിവര സാങ്കേതികം, തുടങ്ങിയ മേഖലകളിലെ കേരളത്തിന്റെ സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തുന്നുണ്ട്. വിദേശരാജ്യങ്ങളിലെ സര്‍കാര്‍ വകുപ്പുകളെയും സ്വകാര്യകമ്പനികളെയും ഒരുപോലെ നിക്ഷേപത്തിന് ക്ഷണിക്കുകയാണ് കേരളം. നിക്ഷേപം നടത്തുന്നവര്‍ക്ക് സുതാര്യമായ രീതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കും എന്ന് മുഖ്യമന്ത്രിയും ചടങ്ങില്‍ സംബന്ധിച്ച നിയമ, വ്യവസായ മന്ത്രി പി രാജീവും ഉറപ്പുനല്‍കി.

Dubai, News, Gulf, World, Inauguration, Chief Minister, Pinarayi-Vijayan, Kerala Week celebrations at India Pavilion in Expo 2020 Dubai.

താനി ബിന്‍ അഹ് മദ് അല്‍ സെയൂദി

യുഎഇ അന്താരാഷ്ട്ര വ്യാപാര മന്ത്രി താനി ബിന്‍ അഹ് മദ് അല്‍ സെയൂദിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. യുഎഇയിലെ ഇന്‍ഡ്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍, കേരള ഗവ. പ്രിന്‍സിപല്‍ സെക്രടറി (വ്യവസായം) എപിഎം മുഹമ്മദ് ഹനീഷ്, നോര്‍കയുടെയും അബൂദബി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ എം ജി രാജമാണിക്യം, മുതിര്‍ന്ന സര്‍കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Keywords: Dubai, News, Gulf, World, Inauguration, Chief Minister, Pinarayi-Vijayan, Report by: Qasim Mo'hd Udumbunthala, Kerala Week celebrations at India Pavilion in Expo 2020 Dubai.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?