കുമ്പാച്ചി മലയില്‍ ബാബു കുടുങ്ങിയത് പോലെ മറ്റൊരു യുവാവും! ട്രകിങ്ങിനിടെ കര്‍ണാടകയില്‍ പാറക്കെട്ടില്‍ അകപ്പെട്ട് 19 കാരന്‍; സാഹസികമായി രക്ഷപ്പെടുത്തി വ്യോമസേനയും പൊലീസും, വീഡിയോ
ബെംഗ്‌ളൂറു: (www.kvartha.com 21.02.2022) അടുത്തിടെ പാലക്കാട് ചെറാട് കുമ്പാച്ചി മലയില്‍ കുടുങ്ങിയ ആര്‍ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. അതേപോലെ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ്. കര്‍ണാടകയിലാണ് കണ്ടുനിന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം.
നന്ദി ഹില്‍സിലെ പാറക്കെട്ടിലേക്ക് വീണ 19 കാരനെ വ്യോമസേനയും ചികബെല്ലാപ്പൂര്‍ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. 300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയത്.
ബെംഗ്‌ളൂറിലെ എന്‍ജിനീയറിംഗ് കോളജില്‍ പഠിച്ചിരുന്ന ഡെല്‍ഹിയില്‍ നിന്നുള്ള 19 കാരനായ യുവാവാണ് പാറക്കെട്ടില്‍ കുടുങ്ങിയത്. 'ട്രകിങ്ങിന് ഒറ്റയ്ക്ക് വന്ന നിശാങ്ക് മലയിടുക്കില്‍ വീണു. കാല്‍ വഴുതി ഭാഗ്യവശാല്‍ കുടുങ്ങി. അവിടെ നിന്ന് തെന്നി വീണിരുന്നെങ്കില്‍ ഏകദേശം 300 അടി താഴ്ചയുള്ള പാറക്കെട്ടിലേക്ക് വീഴുമായിരുന്നു,' ചികബെല്ലാപ്പൂരിലെ പൊലീസ് സൂപ്രണ്ട് ജി കെ മിഥുന്‍ കുമാര്‍ പറഞ്ഞു. തുടര്‍ന്ന് യുവാവ് ഉടന്‍ തന്നെ പൊലീസിനെ വിളിച്ച് തന്റെ ലൊകേഷന്‍ പങ്കുവച്ചു.
ചികബെല്ലാപ്പൂര്‍ എസ്പിയുടെ നിര്‍ദേശപ്രകാരം, സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആര്‍എഫ്), ദേശീയ ദുരന്ത നിവാരണ സേനയും (എന്‍ഡിആര്‍എഫ്) പൊലീസ് സംഘവും സംഭവസ്ഥലത്തെത്തിയെങ്കിലും സഹായിക്കാനായില്ല. തല്‍ഫലമായി, യെലഹങ്കയിലെ ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു.
യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Keywords: News, National, India, Bangalore, Student, Help, Air Plane, Karnataka: 19-year-old student trapped in Nandi Hills rescued#WATCH Karnataka | Indian Air Force and Chikkaballapur Police rescued a 19-year-old student who fell 300 ft from a steep cliff onto a rocky ledge at Nandi Hills this evening pic.twitter.com/KaMN7zBKAJ
— ANI (@ANI) February 20, 2022
Powered by Info News For You
Comments
Post a Comment