സ്ലാബ് തകര്‍ന്ന് അപകടം; വിവാഹാഘോഷത്തിനെത്തിയ സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ കിണറ്റില്‍ വീണ് മരിച്ചു; അനുശോചനം രേഖപ്പെടുത്തി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു


ലക്‌നൗ: (www.kvartha.com 17.02.2022) ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷത്തിനിടെ സ്ത്രീകളും കുട്ടികളുമടക്കം 13 പേര്‍ കിണറ്റില്‍ വീണ് മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കന്‍ ജില്ലയായ കുശിനഗറിലെ നെബുവ നൗറംഗിയ മേഖലയില്‍ ബുധനാഴ്ച രാത്രിയാണ് ദാരുണസംഭവം. കിണറ്റിന് മുകളിലെ സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു.

News, National, India, Uttar Pradesh, Lucknow, Accident, Accidental Death, Marriage, Prime Minister, Narendra Modi, Yogi Adityanath, 13 died after falling into well in UP's Kushinagar at wedding; PM Modi, Yogi Adityanath condole deaths


വിവാഹാഘോഷത്തിനെത്തിയ ആളുകള്‍ കൂട്ടത്തോടെ സ്ലാബില്‍ ഇരുന്നു. നിരവധി ആളുകള്‍ ഇരുന്നതോടെ ഭാരം താങ്ങാനാവാതെ കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ലാബ് പൊട്ടുകയായിരുന്നുവെന്ന് രാജലിംഗം പറഞ്ഞു.  ഉടന്‍ തന്നെ അപകടത്തില്‍പ്പെട്ടവരെ ആശുപ്രതിയിലെത്തിച്ചെങ്കിലും 13 പേര്‍ മരിച്ചു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.  

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സര്‍കാര്‍ ധനസഹായമായി നല്‍കും. 

Keywords: News, National, India, Uttar Pradesh, Lucknow, Accident, Accidental Death, Marriage, Prime Minister, Narendra Modi, Yogi Adityanath, 13 died after falling into well in UP's Kushinagar at wedding; PM Modi, Yogi Adityanath condole deaths

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?