മാസങ്ങള്‍ക്ക് മുമ്പ് കാണാതായ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം ചതുപ്പിനുള്ളില്‍ കണ്ടെത്തി
ആലപ്പുഴ: (www.kvartha.com 22.01.2022) മാസങ്ങള്‍ക്ക് മുമ്പ് കാണാതായ കെട്ടിട നിര്‍മാണ തൊഴിലാളിയുടെ മൃതദേഹം ചതുപ്പിനുള്ളില്‍ കണ്ടെത്തി. കന്യാകുമാരി സ്വദേശി സേവ്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ നടന്ന സംഭവത്തില്‍ തൃക്കുന്നപ്പുഴ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചതുപ്പു വൃത്തിയാക്കുന്നതിനിടെയാണ് സേവ്യറിന്റെ മൃതദേഹം കണ്ടെത്തുന്നുത്. വസ്ത്രവും മറ്റും പരിശോധിച്ച് മൃതദേഹം കഴിഞ്ഞ ഒക്ടോബര്‍ 14, രാത്രി മുതല്‍ കാണാതായ കെട്ടിട നിര്‍മാണ തൊഴിലാളി സേവ്യറിന്റെത് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
Powered by Info News For You

ഇയാള്‍ എവിടെ പോയെന്ന് ഒപ്പം ജോലി ചെയ്തവരോ, കോണ്‍ട്രാക്ടറോ വ്യക്തമായ മറുപടി നല്‍കാതെ വന്നതോടെ സംഭവത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും സേവ്യറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കാണാതായ പണി സ്ഥലത്തോട് ചേര്‍ന്ന ചതുപ്പ് പ്രദേശത്തുനിന്നാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനയും പൊലീസ് തുടങ്ങിയിട്ടുണ്ട്.
Keywords: Alappuzha, News, Kerala, Police, Found Dead, Construction worker, Death, Missing, Dead Body, Construction worker found dead in Alappuzha.
Keywords: Alappuzha, News, Kerala, Police, Found Dead, Construction worker, Death, Missing, Dead Body, Construction worker found dead in Alappuzha.
Powered by Info News For You
Comments
Post a Comment