പുല്‍വാമ ആക്രമണം പ്രധാനമന്ത്രി ആസൂത്രണം ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്; പഞ്ചാബിലെ സുരക്ഷാ വീഴ്ച നാടകം

ന്യൂഡെല്‍ഹി: (www.kvartha.com 08.01.2022) പുല്‍വാമ ഭീകരാക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദി ആസൂത്രണം ചെയ്തതാണെന്ന വിവാദ ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. അധികാരമോഹിയാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ പഞ്ചാബിലെ സുരക്ഷാ വീഴ്ച നാടകമാണെന്നും മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഉദിത് രാജ് ആരോപിച്ചു. ഇതിലൂടെ പുല്‍വാമയില്‍ 40 സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സി ആര്‍ പി എഫ്) ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ മോദിയാണെന്ന് വ്യക്തമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
                  
News, National, Controversy, Prime Minister, Narendra Modi, Congress, Leader, Social Media, Terror Attack, Top-Headlines, Trending, Minister, Punjab, Udit Raj, Pulwama attack, Congress leader Udit Raj has said that Prime Minister planned the Pulwama attack.

എന്തുകൊണ്ടാണ് സി ആര്‍ പി എഫ് സൈനികരെ എയര്‍ലിഫ്റ്റ് ചെയ്യാതെ റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ അനുവദിച്ചതെന്നും രാജ് ചോദിച്ചു. നേരത്തെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഭീകരാക്രമണത്തെക്കുറിച്ച് ഇതേ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ആക്രമണത്തില്‍ നിന്ന് ആര്‍ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായതെന്നും ആക്രമണത്തിന് കാരണമായ സുരക്ഷാ വീഴ്ചയില്‍ ഉത്തരവാദിത്തം ഏല്‍ക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചിരുന്നു.

ഒരു ദളിതനെ മുഖ്യമന്ത്രിയായി കാണാന്‍ കഴിയാത്തതിനാല്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രധാനമന്ത്രി മോദി ശ്രമിക്കുകയാണെന്നും ഉദിത് രാജ് ആരോപിച്ചു. പ്രധാനമന്ത്രി വാരണാസിയില്‍ പോകുമ്പോള്‍ ആളുകളെ കാണാന്‍ തന്റെ വാഹനവ്യൂഹം നിര്‍ത്താറുണ്ടെന്നും അന്നേരം സുരക്ഷാഭീഷണി ഉള്ളതായി തോന്നിയിട്ടില്ലേ എന്നും അദ്ദേഹം ആരോപിച്ചു.

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെ 'നാടകം' എന്ന് വിളിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. 70,000 പേര്‍ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷം 500 പേരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യേണ്ടിവരുമെന്ന് അറിഞ്ഞാണ് നാടകം കളിച്ചത്. തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനും അപമാനത്തില്‍ നിന്ന് രക്ഷപ്പെടാനുമാണ് ബിജെപി ഇത് ചെയ്തതെന്നും സിദ്ദു പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിയെ ശാരീരികമായി ഉപദ്രവിക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു. സുരക്ഷാവീഴ്ച ഗുരുതരമായ പ്രശ്നമാണെന്നും ഭരണഘടനാപരമായ ഉന്നതസ്ഥാനം വഹിക്കുന്ന ഒരാള്‍ കുടുങ്ങിക്കിടക്കുന്നത് നല്ലതല്ലെന്ന് ആര്‍ എസ് എസും പ്രസ്താവനയിറക്കിയിട്ടുണ്ട്.

ബുധനാഴ്ച പഞ്ചാബിലെ ഫിറോസ്പൂരില്‍ പ്രതിഷേധക്കാരുടെ ഉപരോധം കാരണം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് മേല്‍പ്പാലത്തില്‍ കുടുങ്ങിക്കിടന്നു. അതിനുശേഷം അദ്ദേഹം റാലി ഉള്‍പെടെ ഒരു പരിപാടിയിലും പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.

Keywords: News, National, Controversy, Prime Minister, Narendra Modi, Congress, Leader, Social Media, Terror Attack, Top-Headlines, Trending, Minister, Punjab, Udit Raj, Pulwama attack, Congress leader Udit Raj has said that Prime Minister planned the Pulwama attack.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?