ആല്‍മരം നിലംപൊത്തിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ കമുക് ദേഹത്ത് വീണ് മരിച്ചു
എറണാകുളം: (www.kvartha.com 18.01.2022) പറവൂരില്‍ മരം ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം. ചെറിയപല്ലം തുരുത്ത് ഈരേപാടത്ത് രാജന്‍(60)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ബന്ധുവിനൊപ്പം തറവാട്ടുവീട്ടിലെ കമുക് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.
വടം കെട്ടി വലിക്കുന്നതിനിടെ കമുക് രാജന്റെ ദേഹത്ത് പതിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലോടെറി വില്‍പനക്കാരനായ രാജന്‍ സ്ഥലത്തെ ചരിത്രപ്രാധാന്യമുള്ള നമ്പൂരിയച്ചന്‍ ആല്‍മരം നിലംപൊത്തിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ്.
രാജന്‍ മരത്തിനടിയില്‍ ലോടെറി വില്‍ക്കുന്നതിനിടെ കൂറ്റന്‍ ആല്‍മരം മറിഞ്ഞ് വീഴുകയായിരുന്നു. ആല്‍തറയില്‍ തടി തങ്ങിനിന്നതിനാല്‍ രാജന്‍ രക്ഷപ്പെട്ടു. ഈ സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജന്‍ ആല്‍ത്തറയില്‍ വിളക്ക് തെളിയിച്ച് വരികയായിരുന്നു.
Powered by Info News For You
Comments
Post a Comment