ദക്ഷിണ ധ്രുവത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ചെത്തുന്ന ആദ്യ വെള്ളക്കാരിയല്ലാത്ത വനിതയെന്ന ബഹുമതി സ്വന്തമാക്കി സിഖുകാരിയായ ബ്രിടിഷ് സൈനിക ഉദ്യോഗസ്ഥ ഹര്‍പ്രീത് ചണ്ടി


ലന്‍ഡന്‍: (www.kvartha.com 05.01.2022) അതികഠിനമായ കാലാവസ്ഥയെ അതിജീവിച്ച് ദക്ഷിണധ്രുവത്തിലെത്തി ചരിത്രത്തിലേക്ക് നടന്നുകയറി 32 കാരിയായ ഹര്‍പ്രീത് ചണ്ടി. ദക്ഷിണ ധ്രുവത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ചെത്തുന്ന ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിതയെന്ന ബഹുമതിയാണ് സിഖുകാരിയായ ബ്രിടിഷ് സൈനിക ഉദ്യോഗസ്ഥ ഹര്‍പ്രീത് ചണ്ടി കരസ്ഥമാക്കിയത്.

40 ദിവസം കൊണ്ട് 1127 കിലോമീറ്റര്‍ താണ്ടിയാണ് ഹര്‍പ്രീത് ദക്ഷിണധ്രുവത്തിലെത്തിയത്. മൈനസ് 50 ഡിഗ്രി വരെയുള്ള കൊടുംതണുപ്പും മണിക്കൂറില്‍ 60 മൈല്‍ വരെ വേഗത്തിലുള്ള കാറ്റും മറികടന്നാണ് ലക്ഷ്യമെത്തിയതെന്ന് ഹര്‍പ്രീത് ബ്ലോഗിലൂടെ അറിയിച്ചു.

നവംബര്‍ 24 ന് അന്റാര്‍ടികയിലെ ഹെര്‍കുലിസില്‍ വിമാനത്തില്‍ പാരഷൂടില്‍ ഇറങ്ങിയ പ്രീത് ദിവസം 11 മണിക്കൂറോളം മഞ്ഞിലൂടെ സ്‌കീയിങ് നടത്തിയാണ് മുന്നോട്ട് നീങ്ങിയത്. 

News, World, International, London, Social Media, Twitter, Captain Harpreet Chandi becomes first Indian-origin woman to trek solo to South Pole


രാത്രി ടെന്റ് തയാറാക്കി താമസിച്ചു. ഐസ് ഉരുക്കിയാണ് കുടിവെള്ളം സംഘടിപ്പിച്ചത്. പോര്‍ക് പാസ്ത പോലുള്ള ഭക്ഷണവും തയാറാക്കി. പഞ്ചാബി ഭാംഗ്‌റ പാട്ടുകളും ഓഡിയോ ബുകുകളും ഏകാന്തയാത്രയില്‍ വിനോദോപാധികളായെന്ന് ഹര്‍പ്രീത് പറയുന്നു.

'പോളര്‍ പ്രീത്' എന്നു വിളിപ്പേരുള്ള ഹര്‍പ്രീത് ഫിസിയോതെറപിസ്റ്റായി ലന്‍ഡനിലാണ് പ്രവര്‍ത്തിക്കുന്നത്. അന്റാര്‍ടികയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ പ്രതിശ്രുത വരന്‍ ഡേവിഡ് ജര്‍മാനുമായുള്ള വിവാഹത്തിന് ഒരുങ്ങുകയാണ്.

Keywords: News, World, International, London, Social Media, Twitter, Captain Harpreet Chandi becomes first Indian-origin woman to trek solo to South Pole

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?