കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി; യുവതിയുടേയും മകന്റേയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയില്‍

പത്തനംതിട്ട: (www.kvartha.com 09.01.2022) കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോന്നി പയ്യാനമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി(45), ഭാര്യ റീന(44), മകന്‍ റയാന്‍(എട്ട്) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
                              
3 of a family found dead in house, Pathanamthitta, News, Local News, Dead Body, Police, Kerala.

റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയില്‍ കിടപ്പുമുറിയിലും സോണിയുടെ മൃതദേഹം മറ്റൊരു മുറിയിലെ കിടക്കയിലുമായിരുന്നു കാണപ്പെട്ടത്. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞദിവസങ്ങളില്‍ സോണിയെയും കുടുംബത്തെയും പുറത്തുകാണാത്തതിനാല്‍ ഒരു ബന്ധു ഞായറാഴ്ച രാവിലെ ഇവരുടെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. വീട് അടച്ചുപൂട്ടിയതിനാല്‍ തുറന്നുകിടന്നിരുന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

പ്രവാസിയായിരുന്ന സോണി സമീപകാലത്താണ് നാട്ടിലെത്തിയത്. ഇയാള്‍ക്ക് സാമ്പത്തികബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അടുത്തിടെ പരുമലയിലെ ആശുപത്രിയില്‍ സോണി വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ദമ്പതികള്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടിയാണ് റയാന്‍. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ടെത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: 3 of a family found dead in house, Pathanamthitta, News, Local News, Dead Body, Police, Kerala.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?