മാരകായുധങ്ങളും രക്തക്കറയുമായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ തിരിച്ചറിഞ്ഞു; ചിമ്മിണി ഹനീഫിനെ ആക്രമിച്ച ക്വടേഷൻ സംഘത്തിന്റേതെന്ന് പൊലീസ്
ബേക്കൽ: (www.kasargodvartha.com 19.01.2022) മാരകായുധങ്ങളും രക്തക്കറയുമായി കണ്ണൂരിൽ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാർ ചിമ്മിണി ഹനീഫിനെ ആക്രമിച്ച ക്വടേഷൻ സംഘം സഞ്ചരിച്ച കാറാണെന്ന് അന്വേഷണ സംഘം. മുണ്ടേരിയിൽ പടന്നോട്ട് മെട്ടക്ക് സമീപം ഭാസ്കരന്റെ വീട്ടുവളപ്പിലാണ് കാർ കണ്ടെത്തിയത്. ചൊവ്വാഴ്ച് കാഞ്ഞങ്ങാട് ഡി വൈ എസ് പി സുശീൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചക്കരക്കല്ല് പൊലീസ് സ്റ്റേഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി കാർ ബേക്കൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
ഞായറാഴ്ച രാത്രി 12 മണിയോടെ രണ്ടുപേർ വീടിന്‍റെ മുറ്റത്തുവന്ന് കാറിന് ചെറിയ തകരാർ ഉണ്ടെന്ന് പറഞ്ഞാണ് കാർ നിർത്തിയിട്ടതെന്ന് വീട്ടുടമ പൊലീസിനോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച കാറിന്റെ പിൻവശത്തെ ഗ്ലാസ് തകർന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് വീട്ടുടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് വടിവാൾ, കത്തിവാൾ, മദ്യക്കുപ്പി, രക്തക്കറ എന്നിവ കണ്ടെത്തിയത്. കെഎൽ 14 ആർ 5341, കെ എൽ 14 വൈ 1967 എന്നിങ്ങനെ രണ്ട് നമ്പർ പ്ലേറ്റുകൾ തമ്മിൽ ഒട്ടിച്ച നിലയിലായിരുന്നു കാർ.
കാർ മുക്കോളി സ്വദേശി സുധീഷിന്റെ പേരിലുള്ളതാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാർ ഈ പ്രദേശത്ത് എത്തിയതിൽ കണ്ണൂരിലുള്ള ക്വടേഷൻ സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഞായറാഴ്ച രാത്രി 9.30 മണിയോടെ ഉദുമ കോട്ടിക്കുളത്താണ് ചിമ്മിണി ഹനീഫിനെ ഒരു സംഘം ആക്രമിച്ചത്. സംഘം പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇരുമ്പുവടി കൊണ്ട് അടിക്കുകയും കത്തി കൊണ്ട് കുത്തിയെന്നുമാണ് കേസ്.
പരിക്കേറ്റ ഹനീഫ് ചികിത്സയിലാണ്. അതിനിടെ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർക്കായി പൊലീസ് ലുക് ഔട് നോടീസ് പുറത്തിറക്കി. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സമീർ ഒ ടി എന്ന ആട് സമീർ എന്ന മുളകുപൊടി സമീർ (35), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ സിദ്ദീഖ് എന്ന തമീം (23) എന്നിവർക്കെതിരെയാണ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചത്.
Keywords: Kerala, Kasaragod, Bekal, News, Top-Headlines, Police, Car, Case, Weapon, Attack, Kanhangad, Treatment, Uduma, Police-station, Look out notice, Abandoned car identified.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment