വിവാഹശേഷമുള്ള ബലാല്‍സംഗം: വിവാഹിതര്‍ക്ക് ലൈംഗിക ബന്ധത്തിന് അവകാശമുണ്ട്, കല്യാണം കഴിക്കാത്തവര്‍ക്കതില്ലെന്ന് കോടതി

ന്യൂഡെല്‍ഹി: (www.kasargodvartha.com 11.01.2022)  വിവാഹിതര്‍ക്ക് ദാമ്പത്യത്തിന്റെ നിയമപരമായ അവകാശങ്ങളുണ്ടെന്നും കല്യാണം കഴിക്കാത്ത ദമ്പതികള്‍ക്കതില്ലെന്നും ഡല്‍ഹി ഹൈകോടതി നിരീക്ഷിച്ചു. വിവാഹശേഷമുള്ള ബലാല്‍സംഗം സംബന്ധിച്ച കേസിന്റെ വാദത്തിനിടെയായിരുന്നു നിരീക്ഷണം. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 375 ബലാത്സംഗം കുറ്റമാണെങ്കിലും വൈവാഹിക ബലാത്സംഗം ഇൻഡ്യയിലെ ശിക്ഷാ നിയമപ്രകാരം കുറ്റകരമാണെന്ന് പറയാനാകില്ല.

 
India, court, court order, High-Court, New Delhi, Delhi, case, Marital ties ‘qualitatively different’, may shield spouse from rape charge: Delhi HC


വിവാഹിതരും അവിവാഹിതരായ ദമ്പതികളും തമ്മില്‍ നിയമപരമായി വ്യത്യാസമുണ്ടെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. വിവാഹശേഷം, ഓരോ കക്ഷിക്കും ദാമ്പത്യ ബന്ധത്തിന്റെ എല്ലാ അവകാശങ്ങളും പ്രതീക്ഷിക്കാന്‍ അവകാശമുണ്ട്. ദാമ്പത്യത്തില്‍ രണ്ട് പേരും തുല്യരാണ്. ഒരാള്‍ വിവാഹം കഴിക്കുമ്പോള്‍ പല പ്രതീക്ഷകളുണ്ട്. നിങ്ങളുടെ പങ്കാളിയുമായി സാധാരണ ലൈംഗിക ബന്ധം ആഗ്രഹിക്കുന്നത് ഒരു അവകാശം കൂടിയാണ്, എന്നാല്‍ വിവാഹിതല്ലെങ്കില്‍ ഈ അവകാശമില്ലെന്നും കോടതി പറഞ്ഞു. വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു കൂട്ടം ഹര്‍ജികളാണ് ജസ്റ്റിസ് രാജീവ് ഷക്‌ധേര്‍ ഉള്‍പെട്ട ബെഞ്ച് പരിഗണിക്കുന്നത്.

വൈവാഹിക ബലാത്സംഗം ശിക്ഷിക്കപ്പെടണമെന്ന വസ്തുത നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് ശങ്കര്‍ നിരീക്ഷിച്ചു. 375-ാം വകുപ്പില്‍ നല്‍കിയിരിക്കുന്ന ഒഴിവാക്കല്‍ ഭരണഘടനാ വിരുദ്ധമാണോ എന്നതായിരുന്നു കോടതിയുടെ മുന്നിലുള്ള പ്രശ്‌നം. ഇത് സംബന്ധിച്ച് അമേരികയിലേയും ബ്രിടനിലേയും നിയമപരമായ നിലപാടിനെക്കുറിച്ച് ധാരാളം വാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇൻഡ്യയ്ക്ക് അതിന്റേതായ മാതൃകകളും തത്വങ്ങളും ഭരണഘടനയും ഉള്ളതിനാല്‍ അത് കേസിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയധികം റിപോര്‍ടുകള്‍ ഉണ്ടായിട്ടും ഈ വ്യവസ്ഥ നിയമപുസ്തകങ്ങളില്‍ തുടരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാനും കോടതി ശ്രമിച്ചു. 375-ാം വകുപ്പ് ബലാത്സംഗത്തെ വളരെ വിപുലമായ രീതിയിലാണ് നിര്‍വചിക്കുന്നതെന്നും ജസ്റ്റിസ് രാജീവ് ഷക്‌ധേര്‍ ചൂണ്ടിക്കാട്ടി.

എതിര്‍ കക്ഷിയുമായി ഇഷ്ടപ്പെടാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടാല്‍ പോലും അതിനെ ബലാത്സംഗം എന്ന് വിളിക്കാം. ഇനി നമുക്ക് ഒരു സാങ്കല്‍പിക സാഹചര്യം എടുക്കാം. നവദമ്പതികളാണ്. ഭര്‍ത്താവ് ദാമ്പത്യബന്ധം ആഗ്രഹിക്കുന്നു. ഇല്ലെന്ന് ഭാര്യ പറയുന്നു. നിങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഞാന്‍ പുറത്തുപോകും, നാളെ രാവിലെ കാണാം എന്ന് ഭര്‍ത്താവ് പറയുന്നു, അപ്പോള്‍ ഭാര്യ അതെ എന്ന് പറഞ്ഞു. നമ്മള്‍ ഈ സാഹചര്യം ഒഴിവാക്കിയാല്‍, ബലാത്സംഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Keywords: India, court, court order, High-Court, New Delhi, Delhi, case, Marital ties ‘qualitatively different’, may shield spouse from rape charge: Delhi HC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?