കൊച്ചിയില്‍ എഎസ്‌ഐയ്ക്ക് കുത്തേറ്റു; വാഹന മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമെന്ന് റിപോര്‍ട്


കൊച്ചി: (www.kvartha.com 05.01.2022) ഇടപ്പള്ളിയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. വാഹന മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി കുത്തുകയായിരുന്നുവെന്നാണ് വിവരം. പുലര്‍ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം. 

News, Kerala, State, Kochi, Police men, Attack, Injured, Hospital, Police, Crime, Attack against police in Kochi Edappally


കളമശ്ശേരിയില്‍ നിന്ന് കവര്‍ന്ന ബൈക് പിടികൂടുന്നതിനിടെ എച് എം ടി കോളനിയിലെ ബിച്ചുവാണ് ആക്രമിച്ചതെന്നും ഇയാളെ ഓടിച്ചിട്ട് പിടികൂടിയതായും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൈത്തണ്ടയില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.

Keywords: News, Kerala, State, Kochi, Police men, Attack, Injured, Hospital, Police, Crime,  Attack against police in Kochi Edappally

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?