ദക്ഷിണ റെയിൽവേ ജനറൽ മാനജർക്ക് മുമ്പിൽ കാസർകോട് എം പി അവതരിപ്പിച്ചത് സമഗ്രമായ നിർദേശങ്ങൾ; ഉന്നയിച്ച ആവശ്യങ്ങൾ ഇങ്ങനെ

കാസർകോട്: (www.kasargodvartha.com 21.01.2022) ദക്ഷിണ റെയിൽവേ ജനറൽ മാനജർക്ക് മുമ്പിൽ കാസർകോട് എം പി രാജ് മോഹൻ ഉണ്ണിത്താൻ അവതരിപ്പിച്ചത് സമഗ്രമായ നിർദേശങ്ങളടങ്ങുന്ന ആവശ്യങ്ങൾ.

   
Kasaragod, Kerala, News, Top-Headlines, Railway, Train, Railway Station, Railway-gate, Railway-track, Railway-season-ticket, Rajmohan Unnithan, MP, Development project, Kanhangad, Nileshwaram, Mangalore, Manjeshwaram, Chandera, Uppala, Kumbala, Kalanadu, Cheruvathur, Bekal, Comprehensive requirements presented by the MP.



യോഗത്തിൽ അവതരിപ്പിച്ച പൊതുവായ ആവശ്യങ്ങൾ ഇവയാണ്

1 ദേശീയപാതയിലെ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം പണിക്ക് വീണ്ടും റെയിൽവേയുടെ അനുമതിക്കായി കാത്തിരിപ്പ് തുടരുകയാണ്. അടുത്തഘട്ടം പാളത്തിന് ഇരുവശങ്ങളിലുമായുള്ള തൂണുകൾ ബന്ധിപ്പിക്കുന്ന കോമ്പോസിറ്റ് ഗൈഡർ സ്ഥാപിക്കലാണ്. ഇതിന് മുന്നോടിയായി 10 റെയിൽവേ വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. നിലവിൽ 80 ശതമാനത്തോളം പ്രവൃത്തിയാണ് പൂർത്തിയായത്. കരാറുകാരൻ വൈദ്യുതത്തൂൺ മാറ്റിസ്ഥാപിക്കേണ്ട രൂപരേഖയും പാലക്കാട് ഡിവിഷനിൽ സമർപിച്ചു. ഇത് റെയിൽവേ അംഗീകരിച്ചാൽ മാത്രമേ പണി തുടങ്ങാൻ കഴിയൂ. പണി പൂർത്തിയാക്കാൻ അധികൃതർ നൽകിയ കാലാവധി നവംബർ 27 വരെ ആയിരുന്നു എന്നാൽ, റെയിൽവേയുടെ അനുമതി വൈകിയതിനാൽ പണി വീണ്ടും നീളുകയാണ് എന്ന കാര്യം എംപി യോഗത്തിൽ ഉന്നയിച്ചു.


2. മംഗ്ളൂറിലേക്ക് ഒമ്പത് മണിക്ക് ശേഷം നാല് മണി വരെ ട്രെയിനില്ല, കണ്ണൂരിലേക്ക്, രാവിലെ 10 നും ഉച്ചയ്ക്ക് 2.15 നും ഇടയിൽ ട്രെയിനിന്റെ ഒരു നീണ്ട ഇടവേളയുണ്ട്. പകൽസമയത്ത് ഈ റൂടുകളിൽ രണ്ടോ മൂന്നോ ട്രെയിനുകൾ അനുവദിക്കണം

3. മൂകാംബിക റോഡ് - ബൈന്ദൂർ (BYNR)-ഷൊർണൂർ (SRR) ട്രെയിൻ പുനരാരംഭിച്ച് പഴനി, മധുര തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രാമേശ്വരത്തേക്ക് നീട്ടുക.

4. ന്യൂഡെൽഹിയെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന രാജധാനി എക്‌സ്പ്രസിന് (നമ്പർ. 12431/32), കാസർകോട് ജില്ല ആസ്ഥാനവും നിയോജക മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുമായ കാസർകോട്ട് സ്ഥിരമായി സ്റ്റോപില്ല. എന്നാൽ സമയ ലഭ്യതക്കുറവ് കാരണമാണ് സ്റ്റോപ് അനുവദിക്കപ്പെടാതെ നിൽക്കുന്നത് എന്ന് ജി എം അറിയിച്ചു.

5 . മെമു സെർവീസും കണ്ണൂർ - ആലപ്പുഴ എക്‌സിക്യൂടീവ് എക്‌സ്‌പ്രസും കണ്ണൂരിൽ നിന്ന് മംഗ്ളൂറിലേക്ക് നീട്ടണമെന്ന ആവശ്യം ശക്തമാണ്. കാരണം മടക്കയാത്രയിൽ ആലപ്പുഴയിൽ നിന്ന് രാത്രി 11.30ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.30ന് കണ്ണൂരിലെത്തും. ഇത്രയും മണിക്കൂറുകൾ കണ്ണൂരിൽ തങ്ങുന്ന ഈ ട്രെയിൻ മംഗ്ളൂറിലേക്ക് നീട്ടണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല- ഈ കാര്യങ്ങൾ പരിശോധിച്ചു മെമു സെർവീസ് ആരംഭിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉടൻ ഉണ്ടായേക്കും.

6. കേരളത്തിൽ കണ്ണൂരിന് വടക്ക് ഭാഗത്ത് പുതിയ ട്രെയിനുകൾ സെർവീസ് ആരംഭിക്കണമെങ്കിൽ മംഗ്ളൂറിലേക്ക് സൗകര്യങ്ങൾ വർധിപ്പിക്കേണ്ടി വരും. ഇതോടെ നിലവിൽ മംഗ്ളൂറിലെ സൗകര്യക്കുറവ് വടക്കൻ കേരളത്തിലെ റെയിൽവേ വികസനത്തെ ആകെ ബാധിക്കുന്നു എന്ന കാര്യം ശ്രദ്ധയിൽ പെടുത്തി. മംഗ്ളുറു സ്റ്റേഷനിൽ അധികമായി പുതിയ പ്ലാറ്റുഫോമുകൾ നിർമിക്കാനുള്ള അനുമതി ആയിട്ടുണ്ട്.

7. മംഗ്ളുറു എക്‌സ്‌പ്രസ് ട്രെയിൻ നമ്പർ-16347/16348 ന് ചന്ദ്രഗിരി എക്‌സ്പ്രസ് എന്ന് നാമകരണം ചെയ്യുന്നതിനും പുതിയ ട്രെയിൻ മംഗ്ളുറു - രാമേശ്വരം എക്‌സ്പ്രസ് ആരംഭിക്കുന്നതിനുമുള്ള നിർദേശങ്ങൾ പരിഗണിക്കണം - 63476/ 348 ട്രെയിനുകൾക്കു ചന്ദ്രഗിരി എക്സ്പ്രസ് എന്ന് പേര് നൽകുന്നതിനുള്ള പ്രൊപോസൽ റെയിൽവേ കേന്ദ്ര ഓഫീസിനു സമർപിച്ചിട്ടുണ്ട്

കോവിഡ് ലോക്ക് ഡൗണിന് തൊട്ട് മുമ്പ് വരെ 56656 പാസെൻജെർ മംഗലാപുരത്തു നിന്ന് 16:30 നാണ് പുറപ്പെട്ടത്, എന്നാൽ ഇപ്പോൾ ഈ സമയം ആഴ്ചയിൽ ഒരുദിവസം മാത്രം സെർവീസുകൾക്ക് 16856/16858 പോണ്ടിച്ചേരി എക്സ്പ്രസുകൾക്ക് നൽകുകയും പ്രസ്തുത പാസെൻജെറിന് മംഗലാപുരം വിടുന്ന സമയം 17:05 നൽകുകയും ചെയ്തു. ഇത് 16603 മാവേലി എക്സ്പ്രസിൻ്റെ സുഗമമായ യാത്രക്കും ലോകലിന് പകരമായുള്ള ട്രെയിനിനും പരസ്പരം തടസമാകുന്നു. ഇത് കാരണം മാവേലിയും പാസെൻജെറും രണ്ടു ട്രെയിനും ദിവസവും വൈകുന്നു, ഇത് നിത്യ യാത്രക്കാരായ ഭൂരിപക്ഷം സ്ത്രീകളടക്കമുള്ള നിരവധി യാത്രക്കാർക്ക് സഹിക്കാൻ പറ്റാത്ത പ്രയാസങ്ങൾക്ക് കാരണമാകുന്നു.

മിക്ക സ്റ്റേഷനുകളിലും വെളിച്ച കുറവ്‌, വിജനത, സുരക്ഷ ഭീഷണി തുടങ്ങിയവയും വാഹന സൗകര്യ ലഭ്യത കുറഞ്ഞ് വീടുകളിൽ രാത്രി വൈകി മാത്രം എത്തുന്നതും പതിവാകുന്നു, ഇത് പരിഹരിക്കുന്നതിനായി 16856/16858 പോണ്ടിച്ചേരി എക്സ്പ്രസുകൾക്ക് കണ്ണൂർ വരെ 10 മിനുട് റണ്ണിംഗ് ടൈം കൂടുതൽ കിട്ടാൻ മംഗലാപുരത്ത് നിന്ന് 4.20 ന് പുറപ്പെടുംവിധം ക്രമീകരിക്കുക. 06478 Spl Ex (56656 പാസെൻജെർ ) 16.30 ന് മംഗലാപുരത്ത് നിന്ന് പിറകെ 16:55 ന് മംഗലാപുരം വിടുന്ന 12686 ചെന്നെ SF ന് മഞ്ചേശ്വരത്ത് വച്ച് ഓവർ ടേക് ചെയ്യാവുന്നതാണ്. ഇപ്പോൾ മാവേലി Exp ന് കുമ്പള മുതൽ പയ്യന്നൂർ വരെ ലോകലിൻ്റെ പിറകിൽ ഇഴയേണ്ട അവസ്ഥ ഒഴിവാക്കാനും അതോടോപ്പം മറ്റു ട്രെയിനുകളുടെയും സുഗമമായ സെർവീസിനും സാധിക്കും.

നിരവധി യാത്രക്കാർക്കുളള നിത്യയാത്രാദുരിതങ്ങൾ ഒഴിവാക്കാനും സാധിക്കും. Weekly train ൽ യാത്രക്കാർ കുറവാണ് അവർ സ്ഥിരം യാത്രക്കാരുമല്ല. പാസെൻജെർ ട്രെയിൻ യാത്രക്കാരാണ്സ്ഥിരം യാത്ര ദുരിതം അനുഭവിക്കുന്നത്. അതിനാൽ മംഗലാപുരത്തു നിന്ന് പോണ്ടിച്ചേരി Exp 16:20, 56656 പാസെൻജെർ / (പകരം ട്രെയിൻ) 16.30 നും പുറപ്പെടുക. ചെന്നെ SF നിലവിലെ 16:55,നും മാവേലി Exp 17.30 നും പുറപ്പെടാവുന്നതാണ് എന്നീ നിർദേശങ്ങൾ എംപി റെയിൽവേ ജനറൽ മാനജരെ ധരിപ്പിച്ചിട്ടുണ്ട്.

ട്രെയിനുകൾ കണ്ണൂരിൽ നിന്നു കാസർകോട്ടേക്ക് നീട്ടൽ വൈകുന്നത് ശ്രദ്ധയിൽ പെടുത്തി. എറണാകുളത്തു നിന്ന് ഉച്ചയ്ക്കു 12.30ന് കണ്ണൂരിൽ എത്തുന്ന ഇന്റർസിറ്റി എക്സ്പ്രസ് പിറ്റേന്നു പുലർചെ അഞ്ചിന് ആലപ്പുഴ എക്സിക്യുടീവ് ട്രെയിനായി ഓടുന്നു. ആലപ്പുഴയിൽ നിന്നു രാത്രി 11.30 നു എത്തുന്ന എക്സിക്യുടീവ് ട്രെയിൻ പിറ്റേന്ന് ഉച്ച കഴിഞ്ഞ് കണ്ണൂരിൽ നിന്ന് എറണാകുളം ഇന്റർസിറ്റി എക്സ്പ്രസായി ഓടുന്നു. ഇത്രയും മണിക്കൂറുകൾ കണ്ണൂരിൽ തങ്ങുന്ന ഈ ട്രെയിനുകൾ മംഗ്ളുറു വരെ നീട്ടാനുള്ള ആവശ്യം ഇനിയും പരിഗണിച്ചില്ല.

മംഗ്ളുറു - രാമേശ്വരം എക്സ്പ്രസ് അനുവദിച്ചു കിട്ടുന്നതിന് വീണ്ടും കത്തിടപാടുകൾ; നടത്തിയിട്ടുണ്ട്. കണ്ണൂരിൽ എത്തി തങ്ങുന്ന മെമു സർവീസ് ജനശതാബ്ദി എക്സ്പ്രസ് കാസർകോട്, മംഗ്ളുറു വരെ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചു. ജില്ലയിൽ ഒരിടത്തും സ്‌റ്റോപ് ഇല്ലാത്ത ദാദർ - തിരുനൽവേലി എക്സ്പ്രസിനു കാസർകോട് സ്റ്റോപ് അനുവദിക്കുക, കോട്ടിക്കുളം, കുമ്പള തുടങ്ങിയ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, ട്രെയിനുകളിൽ സാധാരണ ടികെറ്റ്, സീസൺ ടികെറ്റ് സംവിധാനം പൂർണമായും പുനരാരംഭിക്കുക തുടങ്ങിയവ ജില്ലയിലെ എല്ലാ വിഭാഗം ജനങ്ങളും ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളാണ് എംപി ജനറൽ മാനേജരുടെ ശ്രദ്ധയിൽ പെടുത്തിയത്


കാസർകോട് റെയിൽവേ സ്റ്റേഷൻ

ജില്ലാ ആസ്ഥാനമായ കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഭക്ഷണം കഴിക്കാൻ നിലവിൽ സൗകര്യമില്ല. IRTC ടെൻഡർ അനുസരിച്ചു ഭക്ഷണ ശാലയുടെ നിർമാണം പുരോഗമിക്കുകയാണ്, യാത്രക്കാർക്കു ലഗേജ് സൂക്ഷിക്കാൻ സൗകര്യമില്ലത്തതിനാൽ ക്ലോക് റൂം സൗകര്യം ഏർപെടുത്തുന്ന കാര്യം പരിഗണിക്കും. ആർപിഎഫ് നു വേണ്ടി 96 ലക്ഷം രൂപ ചെലവിൽ ഒരു 10 ബെഡ് ബാരക് നിർമിക്കാൻ 2021 ൽ അനുമതി ആയിട്ടുണ്ട്. കൂടാതെ നിർഭയ ഫൻഡ് ഉപയോഗിച്ചു കൊണ്ട് റെയിൽ ടെൽ കോർപറേഷൻ സിസിടിവി, സൗകര്യം ഏർപെടുത്തും. കോവിഡ് കാലഘട്ടത്തിൽ പ്രവർത്തനം നിർത്തിയ ഡിജിറ്റൽ അനൗൺസ്‌മെന്റ് സിസ്റ്റം ഉടനടി ആരംഭിക്കും. കൂടുതൽ എസ്കലേറ്റർ, ലിഫ്റ്റ് സൗകര്യങ്ങൾ ഏർപെടുത്തുന്നതാണ്


കാഞ്ഞങ്ങാട്

ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനം എല്ലാ സമയത്തും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്റ്റേഷനിലെ രണ്ടാമത്തെ ഫ്ലാറ്റ്ഫോമിൽ രാത്രി 10 കഴിഞ്ഞാൽ ലഹരി മാഫിയകളുടെ താവളമാണ്. ഇത് നിയന്ത്രിക്കാൻ ഇടവിട്ട ദിവസങ്ങളിൽ രാത്രി സമയവും കാസർകോട് നിന്നും RPF അംഗങ്ങളുടെ സേവനം ലഭ്യമാക്കുന്നതാണ്, നിലവിൽ ആർപിഎഫിന്റെ സേവനം പകൽ നേരത്ത് മാത്രമാണ് ലഭിക്കുന്നത്. സേവനം മുഴുവൻ സമയത്തും സ്റ്റേഷനിൽ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സിസിടിവി,ലിഫ്റ്റ് സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടിട്ടുണ്ട്.


കണ്ണപുരം

കോവിഡ്-19 അനുബന്ധിച്ചു ട്രെയിൻ നമ്പർ- 06627 & 06628, വെസ്റ്റ് കോസ്റ്റ എക്സ്പ്രസ്സ് നിർത്തലാക്കിയ സ്റ്റോപ് പുനസ്ഥാപിക്കണം , 0633/ 34,വരാവൽ 0635 / 36 ഗാന്ധിധാം & 0637 / 38 ഓക (ഇരുവശവും സ്റ്റോപ് അനുവദിക്കപ്പെടണം, നിലവിൽ ഷൊർണുർ ഭാഗത്തേക്ക് മാത്രമാണ് സ്റ്റോപ്, .കൂടാതെ എല്ലാ സ്ഥലത്തും മേൽക്കൂര നിർമ്മിക്കണം, രണ്ടാം പ്ലാറ്റഫോമിൽ ശുചിമുറി ഏർപാട് ആക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു


പയങ്ങാടി

ബ്രിടീഷുകാരുടെ കാലത്ത് നിർമിച്ച ഇടുങ്ങിയ റെയിൽവേ അടിപ്പാത കാരണം പയങ്ങാടി പട്ടണം വലിയ ഗതാഗതക്കുരുക്കിൽ പെടുന്ന പയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപം പുതിയ റെയിൽവേ അടിപ്പാതയുടെ വിപുലീകരണം അല്ലെങ്കിൽ നിർമാണം. ഇത് സംബന്ധിച്ച് സാധ്യത പഠനം നടത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ്, നഗർകോവിൽ -മംഗലാപുരം എക്സ്പ്രസ്, ചെന്നൈ മംഗലാപുരം സൂപെർ ഫാസ്റ്റ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കപ്പെടണം എന്ന് ആവശ്യപ്പെടുകയുണ്ടായി


ഏഴിമല

ഏഴിമല നേവൽ ബേസ് ഇവിടെയുണ്ട്, അതിനാൽ കൂടുതൽ ദൂരെയുള്ള ട്രെയിനുകൾ നിർത്തുന്നത് നമ്മുടെ രാജ്യത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ഇൻഡ്യൻ നേവൽ ഫോഴ്സ് ഉദ്യോഗസ്ഥരെ സഹായിക്കും.,എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഷെൽടർ വികസിപ്പിക്കുക, സ്റ്റേഷന് സമീപമുള്ള റെയിൽവേ ഗേറ്റ് നിർമാണത്തിന് പരിഗണ നൽകുക എന്നി കാര്യങ്ങൾ ആവശ്യപ്പെട്ടു


പയ്യന്നൂർ

എ ക്ലാസ് റെയിൽവേ സ്റ്റേഷൻ ആയതിനാൽ കൂടുതൽ 'എ' ക്ലാസ് സൗകര്യങ്ങൾ ആവശ്യമാണ്., റെയിൽവേ സ്റ്റേഷൻ വളപ്പിൽ ഒരു പ്രത്യേക കംഫർട് സ്റ്റേഷൻ അത് എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കാനുള്ള പ്രൊപോസൽ പരിശോധിച്ചു നടപടികൾ സ്വീകരിക്കും, ഒരു ടികെറ്റ് കൗണ്ടർ കൂടി ക്രമീകരിക്കുക, ലിഫ്റ്റ് അല്ലെങ്കിൽ എസ്‌കലേറ്റർ സൗകര്യങ്ങൾ, രണ്ടാം പ്ലാറ്റ്‌ഫോം ഏരിയയിൽ പാർകിംഗ് സൗകര്യം വേണം, കൂടാതെ, കൊച്ചുവേളി, ഹാപ്പ, പോർബന്ദര്, കൊച്ചുവേളി, ബിക്കാനീർ എക്സ്പ്രസ്, അന്തിയോദ്ധ്യായ തുടങ്ങിയ ദീർഘ ദൂര ട്രെയിനുകൾക്കു സ്റ്റോപ് അനുവദിക്കണം എന്നെ ആവശ്യങ്ങൾ ഉന്നയിച്ചു


ചന്തേര

കോവിഡ് സമയത്തു നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക (നമ്പർ-06477 & 06478) റെയിൽവേ സ്റ്റേഷനിൽ അടിസ്ഥാന സൗകര്യം ഉറപ്പു വരുത്തുക എന്നിവയാണ് പ്രധാന ആവശ്യം .ഇതിനായി മാസങ്ങളോളം യാത്രക്കാർ സമരം ചെയ്തത് ജനറൽ മാനജരുടെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. ആയതു പരിശോധിച്ചു നടപടികൾ സ്വീകരിക്കും സ്റ്റേഷന്റെ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചതായി മാനജർ അറിയിച്ചു . മേൽക്കൂര നിർമാണത്തിനുള്ള പ്രവർത്തന അനുമതി അന്തിമ ഘട്ടത്തിലാണ്.


ചെറുവത്തൂർ

ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് പരാധീനതകൾ ഏറെയാണ്. ചെറുവത്തൂരിൽ പരശുറാം എക്സ്പ്രസിന് സ്റ്റോപ്, പരശുറാം എക്സ്പ്രസിനു ഇവിടെ സ്റ്റോപ് അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ ആവശ്യപ്പെട്ടു വാഹനങ്ങൾക്ക് വേണ്ട പാർകിങ് നടത്തുന്ന കോൺട്രാക്ടർ കോവിഡ കാലത്തു ആളുകൾ കുറവായതിനാൽ സേവനം നിർത്തി എന്നാൽ പുതിയ കരാറുകാരനെ ഏർപ്പെടുത്തുന്നതിബ്‌നുള്ള നടപടി ആയിട്ടുണ്ട്. സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കുളം തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്


തൃക്കരിപ്പൂർ

മലബാർ എക്സ്പ്രസ്, തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷൻ വരുമാനത്തിൽ ഏറെ മുന്നിലായിട്ടും വികസനത്തിൽ മാത്രമല്ല, പ്രാഥമിക സൗകര്യങ്ങൾ ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുക്കണം എന്ന് ആവശ്യപ്പടുകയുണ്ടായി 8 ജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ ഒരു ബുക്കിങ് ക്ലർക്കിലൊതുങ്ങി. തൂത്തു വാരാൻ പോലും ആളില്ല. അടുത്തിടെയാണ് സ്വീപ്പർ തസ്തികയും നിർത്തലാക്കിയത്. ആയതു പരിശോദിച്ചു നടപടി സ്വീകരിക്കും രണ്ടാം പ്ലാറ്റഫോമിന്റെ പ്രവർത്തികൾ 2022 -23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് അറിയിചു.


ബേക്കൽ ഫോർട്ട്

രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായ ബേക്കൽ കോട്ടയുടെ സമീപ റെയിൽവേ സ്റ്റേഷൻ ആണെങ്കിലും ഈ സ്റ്റേഷന് ഇനിയും വേണ്ട പരിഗണനകൾ റെയിൽവേ നൽകിയിട്ടില്ല. സ്റ്റേഷൻ പരിസരം കാടുമൂടിയ നിലയിലാണ്.പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങളാണുള്ളത്. എന്നി കാര്യങ്ങൾ യോഗത്തെ അറിയിച്ചു കാടുകൾ അടുത്ത കാലത്തായി നീക്കം ചെയ്യുകയുണ്ടായി വൈയ്റ്റിംഗ് ഹാൾ മിനി ഷെൽട്ടർ എന്നിവക്ക് യുടെ ഒരു കോടി രൂപക്കുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് ,ഫ്ലാറ്റ് ഫോമ് ഉയർത്തുക, കുട്ടികളുടെ പാർക്ക് മോഡി കൂട്ടുക എന്നി കാര്യങ്ങൾ പരിശോധിച്ചു നടപടികൾ സ്വീകരിക്കും


കോട്ടിക്കുളം

ബേക്കൽ വിനോദ സഞ്ചാര കേന്ദ്ര പ്രദേശങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള മറ്റൊരു പ്രധാന റെയിൽവേ സ്റ്റേഷൻ ആയ കോട്ടിക്കുളം ആദർശ് സ്റ്റേഷനായി ഉയർത്തിയെങ്കിലും യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സ്വകാര്യ വാഹനങ്ങളെ കുരുക്കിയിടുന്ന ലെവൽ ക്രോസിങിനു പരിഹാരം കാണാൻ മേൽപ്പാലം നിർമാണം ഇനിയും ആരംഭിക്കാത്തതു പദ്ധതി ഇപ്പോഴും സാങ്കേതികത്വത്തിന്റെ കുരുക്കിൽ ഉറങ്ങുന്നു . .സാങ്കേതിക പ്രശ്നങ്ങൾക്ക്യു പരിഹാരം കണ്ടെത്തി യുദ്ധ കാല അടിസ്ഥാനത്തിൽ ഉടനടി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നു യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു

റെയിൽവേ പിങ്ക് ബുക്കിൽ ഉൾപ്പെട്ട പ്രസ്തുത പ്രവർത്തി നിർമാണ കമ്പനിയാണ് ആരംഭിക്കേണ്ടത് ഇതിന്റെ ഭാഗമായി സ്ഥലം എടുപ്പ് പോലുള്ള കാര്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്ന് മാത്രമാണ് GM യോഗത്തെ അറിയിച്ചു


കളനാട്

ജില്ലയിലെ പ്രധാനപ്പെട്ട മസ്ജിദുകളിലേക്കും ക്ഷേത്രങ്ങളിലേക്കുമുള്ള സന്ദർശകരും, ബീചുകളിലെ യാത്രക്കാരും കളനാട് ഹാൾട് സ്റ്റേഷനെ ആശ്രയിക്കുന്നു. എന്നാൽ കളനാട്ടിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോം നിലവിൽ തറനിരപ്പിലാണ്. കുട്ടികളും മുതിർന്ന പൗരന്മാരും പതിനഞ്ചോളം പടികൾ കയറണം., പ്ലാറ്റ്‌ഫോം ഉയർത്തുകയും പ്ലാറ്റ്‌ഫോമിൽ റാമ്പ് നിർമിക്കുകയും വേണം എന്ന് ആവശ്യപ്പെട്ടു. 2022 -23 വർഷത്തിലെ പദ്ധതിയിൽ ഉൾപെടുത്തി ഈ പ്രവർത്തി ആരംഭിക്കുന്നതാണ് എന്ന് ഉറപ്പു ലഭിച്ചു . മുമ്പ് സ്റ്റോപ് ഉണ്ടായിരുന്ന പാസെൻജെർ ട്രെയിനുകൾക്കു വീണ്ടും സ്റ്റോപ് അനുവദിക്കുന്ന കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കും.


നീലേശ്വരം

ജനറൽ ടിക്കറ്റിനും റിസർവേഷനും ഒരൊറ്റ കൗണ്ടറാണ് ഇവിടെയുള്ളത്. റിസർവേഷൻ സമയം ദീർഘിപ്പിക്കണമെന്ന ആവശ്യവുമുണ്ട്. റെയിൽവേ അധീനതയിൽ 26 ഏക്കർ സ്ഥലം ഇവിടെയുണ്ട്. ഇത് ഉപയോഗപ്പെടുത്തി പിറ്റ് ലൈൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യപെടുകയുണ്ടായി എന്നാൽ നയപരമായ കാര്യമായതിനാൽ റെയിൽവേ ഉന്നത അധികാരികളാണ് ഇതിൽ തീരുമാനമെടുക്കേണ്ടത് എന്ന് GM അറിയിച്ചു. ചെന്നൈ മെയിൽ, നേത്രാവതി, ഇന്റർസിറ്റി എക്സ്പ്രസുകൾ എന്നിവയ്ക്ക് സ്‌റ്റോപ് വേണമെന്ന കാലങ്ങളായുള്ള ആവശ്യം അറിയിച്ചിട്ടുണ്ട് ,നിർഭയ ഫണ്ട് ഉപയോഗിച്ചു സിസിടിവി സൗകര്യം ഏർപ്പെടുത്തും


കുമ്പള 

NH 66 ന് ഏറ്റവും അടുത്തുള്ളതിനാൽ യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദമായ സ്റ്റേഷനാണ് കുമ്പള. കാസർഗോഡ് ജില്ലയിലെ മറ്റൊരു സ്റ്റേഷനും NH-ലേക്ക് നേരിട്ട് പ്രവേശനമില്ല.

കണ്ണൂരിനും മംഗളൂരുവിനും മധ്യേ റെയിൽവേയ്ക്ക് ഏറ്റവും കൂടുതൽ സ്ഥലം ഉള്ളത് കുമ്പള റെയിൽവേ സ്റ്റേഷനിലാണ്. 40 ഏക്കർ സ്ഥലം. കാസർകോട് നഗരസഭയിലെ താളിപ്പടുപ്പ് മുതൽ 8 പഞ്ചായത്തുകളിലെ പ്രദേശവാസികൾ ആശ്രയിക്കുന്ന ഇവിടെ തെക്കോട്ടം വടക്കോട്ടുമായി 4 വീതം ട്രെയിനുകൾക്കാണ് സ്റ്റോപ്പുള്ളത്.

ട്രെയിനുകൾ നിർത്തിയിടുന്നതിനും വെള്ളം ഉൾപ്പെടെ നിറയ്ക്കുന്നതിനും ട്രെയിനുകൾ വന്നു തിരിച്ചു പോകുന്നതിനും സൗകര്യത്തിനു കാസർകോട് ട്രെയിൻ യാർഡ് സ്ഥാപിക്കണമെന്ന ആവശ്യപ്പെട്ടു കണ്ണൂരിൽ ആറും എട്ടും മണിക്കൂറുകൾ നിർത്തിയിടുന്ന ട്രെയിനുകൾ കാസർകോട് വരെ നീട്ടാനും പുതിയ ട്രെയിനുകൾ കാസർകോട് യാത്ര അവസാനിപ്പിക്കുന്നതിനും സൗകര്യമാകുന്നതാണ് കുമ്പളയിൽ ട്രെയിൻ യാർഡ് പദ്ധതി. എന്നാൽ കുമ്പള ടെർമിനൽ സ്റ്റേഷൻ ആക്കുന്നതിനുള്ള പ്രൊപ്പോസലിൽ റെയിൽവേ മന്ത്രായലയം ആണ് നടപടികൾ സ്വീകരിക്കേണ്ടത് എന്ന് GM അറിയിച്ചു . തിരുവനന്തപുരം അനന്തപത്മനാഭ ക്ഷേത്രത്തിന്റെ മൂലസ്ഥാനം, അനന്തപുരം തടാക ക്ഷേത്രം, അനന്തപുരം കിൻഫ്ര വ്യവസായ പാർക്ക്, 'ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഉൾപ്പെടെ സ്ഥാപനങ്ങളിലേക്കുള്ള യാത്രക്കാർക്കു ട്രെയിൻ സൗകര്യം ഇവിടെയാണ്. എന്നിട്ടും ഈ സ്റ്റേഷനിൽ റിസർവേഷൻ കൗണ്ടറുകൾ ആരംഭിച്ചിട്ടില്ല പ്ലാറ്റ്ഫോം. കനത്ത മഴയിൽ വെയ്റ്റിങ് ഹാളിൽ ഉണ്ടാകാറുള്ള ചോർച്ച തടയുന്നതിനു നടപടി സ്വീകരിക്കും .പ്ലാറ്റ്‌ഫോമിലെ ലൈറ്റുകൾ.കത്തിക്കുന്നതിനു നടപടി സ്വീകരിക്കും കൂടാതെ പ്ലാറ്റുഫോമുകളുടെ ഉയരം വർദ്ധിപ്പിക്കുന്ന പ്രവർത്തികൾ ആരംഭിക്കും. പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്


ഉപ്പള

ഉപ്പള റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രയ്നുകൾക്കു മാത്രമേ സ്റ്റോപ്പ് ഉള്ളു. മലബാർ എക്സ്പ്രസിനും കോയമ്പത്തൂർ ഫാസ്റ്റിനും. രാവിലെയും വൈകുന്നേരവും ഈ ട്രെയിനുകൾ വരുമ്പോൾ മാത്രമാണ് റെയിൽവേ സ്റ്റേഷൻ ഗേറ്റ് തുറന്ന് വയ്ക്കുക. പിന്നീട് ഉള്ള സമയം ഗേറ്റും ഓഫിസും അടഞ്ഞുതന്നെ കിടക്കുന്നു. വർഷങ്ങളോളം പഴക്കമുള്ള റെയിൽവേ സ്റ്റേഷൻ 2 വർഷമായി വരുമാനം കുറഞ്ഞതിനെ തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെയും തസ്തിക ഒഴിവാക്കുകയും സ്റ്റേഷന്റെ ഗ്രേഡ് കുറയ്ക്കുകയും ചെയ്തു. സ്റ്റേഷനിൽ കുടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പില്ലാത്തതിനാലാണ് വരുമാനത്തിന് കുറവ് ഉണ്ടായത്. ഈ ഭാഗത്ത് നിന്നുള്ള യാത്രക്കാർ മറ്റു ട്രെയിനുകളിൽ യാത്ര ചെയ്യാൻ കാസർകോട്, മംഗളുരു സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത് ഇതുനു ആവശ്യമായ പരിഗണന നൽകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്


മഞ്ചേശ്വരം

അധിക ട്രാക്ക്, പാർക്കിംഗ് സാധനങ്ങൾ, ലോഡിംഗ്, അൺലോഡിംഗ് ഷെഡ്, പാർക്ക് തുടങ്ങിയ ഏത് തരത്തിലുള്ള സൗകര്യങ്ങളും ഉൾക്കൊള്ളാൻ സ്റ്റേഷൻ പരിസരത്ത് 20 ഏക്കറിലധികം സ്ഥലമുണ്ട്., എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഷെൽട്ടർ/മേൽക്കൂരയുടെ വിപുലീകരണം ആവശ്യമാണ് സ്റ്റേഷനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന തരത്തിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമാണം ആരംഭിച്ചിട്ടുണ്ട് 2022 ജൂൺ മാസത്തോടെ നിർമാണം പൂർത്തിയാകും ., ഹൊസങ്കടി റെയിൽവേ ഗേറ്റിന് സമീപവും ഉദ്യാവാരയിലും രണ്ട് ROB നിർമിക്കുന്ന കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കുന്നതാണ് റെയിൽവേ സ്റ്റേഷൻ കെട്ടിടം വളരെ പഴക്കമുള്ളതും വിള്ളലുകളുള്ളതുമാണ്, പുതിയ കെട്ടിടം നിർമ്മിക്കാനുള്ള ടെൻഡർ നൽകിയിട്ടുണ്ട് പണി ഉടൻ ആരംഭിക്കും . ടിക്കറ്റ് റിസർവേഷൻ കൗണ്ടർ സൗകര്യം വേണം നിലവിൽ മംഗലാപുരം, കാസർഗോഡ് എന്നിവിടങ്ങളിൽ ചെന്നാണ് യാത്രക്കാർ ടികെട് എടുക്കുന്നത് ആയതു പരിശോധിച്ചു നടപടി സ്വീകരിക്കും.


Keywords: Kasaragod, Kerala, News, Top-Headlines, Railway, Train, Railway Station, Railway-gate, Railway-track, Railway-season-ticket, Rajmohan Unnithan, MP, Development project, Kanhangad, Nileshwaram, Mangalore, Manjeshwaram, Chandera, Uppala, Kumbala, Kalanadu, Cheruvathur, Bekal, Comprehensive requirements presented by the MP.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?