കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യം, കനത്ത ശിക്ഷ നേരിടേണ്ടി വരും; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷന്‍

റിയാദ്: (www.kvartha.com 19.01.2022) സഊദിയില്‍ ക്രമസമാധാനവുമായി ബന്ധപ്പെട്ട് കിംവദന്തികളും നുണകളും പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാണെന്നും കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷന്‍. അഞ്ച് വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക.

സമൂഹമാധ്യമത്തില്‍ ഏതെങ്കിലും രൂപത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ അതില്‍ പങ്കെടുക്കുകയോ ചെയ്യുന്നവരും കുറ്റക്കാരായി കണക്കാക്കും. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അതോറിറ്റി വ്യക്തമാക്കി.

Riyadh, News, Gulf, World, Crime, Fine, Jail, Social Media, Warning, Saudi Public Prosecution, Penalties, Rumors, Saudi Public Prosecution warns of harsh penalties for spreading rumors.

അതേസമയം സോഷ്യല്‍ നെറ്റ് വര്‍കിങ് സൈറ്റുകളിലെ അകൗണ്ടുകള്‍ നിരീക്ഷിക്കുന്നതിനിടെ റിയാദ് സീസണ്‍ സംഗീത പരിപാടിയെ കുറിച്ച് അടിസ്ഥാനരഹിതമായ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കെടുത്ത വ്യക്തികള്‍ക്ക് ഇതിനോടകം സമന്‍സ് അയച്ചിട്ടുണ്ടെന്നും കുറ്റകൃത്യം തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ ശിക്ഷാ നടപടികള്‍ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

Keywords: Riyadh, News, Gulf, World, Crime, Fine, Jail, Social Media, Warning, Saudi Public Prosecution, Penalties, Rumors, Saudi Public Prosecution warns of harsh penalties for spreading rumors.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?