'യുവാവിനെ തോളിലേറ്റി കൊണ്ടുവന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു, താന്‍ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട്'

കോട്ടയം: (www.kvartha.com 17.01.2022) യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടതായും പ്രതിയെ കസ്റ്റഡിയെലെടുത്ത് വിശദമായി ചോദ്യംചെയ്ത് വരുകയാണെന്നും പൊലീസ്. തിങ്കളാഴ്ച പുലര്‍ചെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട കെ ടി ജോമോനാണ്(40) കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അതിരാവിലെ ഷാന്‍ ബാബവിനെ തോളിലേറ്റി ജോമോന്‍ വരുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് യുവാവിനെ പൊലീസ് സ്റ്റേഷന് മുന്നിലിട്ട ശേഷം താന്‍ ഇയാളെ കൊലപ്പെടുത്തിയെന്ന് പൊലീസിനോട് പറഞ്ഞു. ഉടന്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Kottayam, News, Kerala, Crime, Police, Custody, Attack, Police Station, Hospital, Doctor, Case, Youth killed by man in Kottayam.

ഷാന്‍ ബാബുവിന് ജീവനുണ്ടെന്ന് അറിഞ്ഞതോടെ കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രി വഴിമധ്യേ മരണം സംഭവിച്ചതായി ഡോക്ടര്‍ വ്യക്തമാക്കി. ഗുണ്ടാസംഘം അടിച്ചും ചവിട്ടിയുമാണ് യുവാവിനെ വകവരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് കസ്റ്റഡിയിലുള്ളതെന്നും ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതക കാരണമാണ് പൊലീസ് ചോദിച്ചറിയുന്നത്. കൊല്ലപ്പെട്ടയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: Kottayam, News, Kerala, Crime, Police, Custody, Attack, Police Station, Hospital, Doctor, Case, Youth killed by man in Kottayam.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?