മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയിലേക്ക്; തെഹ്‌രി മണ്ഡലത്തില്‍ നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഡെറാഡൂണ്‍: (www.kvartha.com 27.01.2022) നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ബിജെപിയിലേക്ക്. കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്നും പുറത്തായ കിഷോര്‍ ഉപാധ്യായ വ്യാഴാഴ്ച ബിജെപി അംഗത്വമെടുക്കുമെന്നാണ് റിപോര്‍ട്. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഉപാധ്യായയെ കോണ്‍ഗ്രസ് പാര്‍ടിയില്‍ നിന്നും അടുത്തിടെ പുറത്താക്കിയത്.

തെഹ്‌രി മണ്ഡലത്തില്‍ നിന്നും കിഷോര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമിറ്റിയുടെ ചെയര്‍മാനും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് പ്രദേശ് തിരഞ്ഞെടുപ്പ് കമിറ്റി അംഗവുമായിരുന്നു കിഷോര്‍ ഉപാധ്യായ.

Dehra Dun, News, National, BJP, Assembly Election, Election, Politics, Congress, Former Uttarakhand Congress Chief Kishore Upadhyaya Likely To Join BJP.

Keywords: Dehra Dun, News, National, BJP, Assembly Election, Election, Politics, Congress, Former Uttarakhand Congress Chief Kishore Upadhyaya Likely To Join BJP.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?