ഹരിദ്വാറിലെ വിദ്വേഷപ്രസംഗം: 'നിങ്ങളെല്ലാം മരിക്കും'; ത്യാഗി അറസ്റ്റിലായപ്പോള്‍ മറ്റൊരു സന്യാസി പൊലീസിനെ ശപിച്ചു
ലക്‌നൗ: (www.kvartha.com 14.01.2022) 'തും സബ് മാരോഗെ (നിങ്ങളെല്ലാവരും മരിക്കും) - ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസിലെ പ്രതിയായ യതി നരസിംഹാനന്ദ്, കൂട്ടുപ്രതിയായ ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗിയെ അറസ്റ്റ് ചെയ്തപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആക്രോശിച്ചു. 'ധര്‍മ്മ സന്‍സദില്‍' മുസ്ലീങ്ങള്‍ക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് മുമ്പ് വസീം റിസ്വി എന്നറിയപ്പെട്ടിരുന്ന ത്യാഗി അറസ്റ്റിലായത്.
യതി നരസിംഹാനന്ദിനും മറ്റൊരു പ്രതിയായ സാധ്വി അന്നപൂര്‍ണയും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസ് നോടീസ് അയച്ചു. ത്യാഗിയെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സഹകരിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നരസിംഹാനന്ദിനോട് അഭ്യർഥിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. എന്തിനാണ് ത്യാഗിയെ അറസ്റ്റ് ചെയ്യുന്നതെന്ന് അദ്ദേഹം ഒരു കാറിലിരുന്നാണ് ഉദ്യോഗസ്ഥരോട് ചോദിക്കുന്നത്. കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. 'മൂന്ന് കേസുകളിലും ഞാന്‍ അദ്ദേഹത്തിനൊപ്പമുണ്ട്. അദ്ദേഹം ഒറ്റയ്ക്കാണോ അത് ചെയ്തത്?', നരസിംഹാനന്ദ് ചോദിക്കുന്നു.
'ത്യാഗി സ്ഥിതിഗതികള്‍ മനസിലാക്കുന്നു' എന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോള്‍, 'എന്നാല്‍ ഞാനല്ല. ഞങ്ങളുടെ പിന്തുണ കണക്കിലെടുത്താണ് അദ്ദേഹം ഹിന്ദുവായത്- നരസിംഹാനന്ദ് പറയുന്നു. ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്റെ മുന്‍ ചെയര്‍മാനായിരുന്ന വസീം റിസ്‌വി കഴിഞ്ഞ മാസം ഹിന്ദുമതം സ്വീകരിച്ച് ജിതേന്ദ്ര സിംഗ് നാരായണ്‍ ത്യാഗി എന്ന പേര് സ്വീകരിച്ചു. വിവാദ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ട ഗാസിയാബാദിലെ ദസ്‌നാദേവി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ നരസിംഹാനന്ദാണ് മതപരിവര്‍ത്തന ചടങ്ങ് സംഘടിപ്പിച്ചത്.
റൂര്‍കിയില്‍ വച്ചാണ് ത്യാഗിയെ അറസ്റ്റ് ചെയ്തതെന്ന് ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് യോഗേന്ദ്ര റാവത്ത് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. നരസിംഹാനന്ദ്, ത്യാഗി, അന്നപൂര്‍ണ എന്നിവരുള്‍പെടെ പത്തിലധികം പേര്‍ക്കെതിരെ വിദ്വേഷപ്രസംഗത്തിന് കേസ് റെജിസ്റ്റര്‍ ചെയ്ത് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്.
കേസില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 10 ദിവസത്തിനകം സത്യവാങ്മൂലം സമര്‍പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍കാരിനോട് സുപ്രീം കോടതി ബുധനാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
< !- START disable copy paste -->
Powered by Info News For You

Keywords: Lucknow, Uttar Pradesh, Case, Arrest, Religion, Police, Uttarakhand, Supreme Court, First arrest made in Dharma Sansad case.
Powered by Info News For You
Comments
Post a Comment