ചുമട്ടുതൊഴിലാളിയിൽ നിന്ന് മുൻനിര സർകാർ ഉദ്യോഗസ്ഥൻ; സഹായിച്ചത് വെറും സ്മാർട്ഫോണും റെയിൽവേ സ്റ്റേഷനിലെ സൗജന്യ വൈഫൈയും; ലക്ഷ്യമുണ്ടെങ്കിൽ മാർഗം എത്ര കഠിനമായാലും വിജയിക്കാമെന്ന് തെളിയിച്ച ഒരു മലയാളി
കൊച്ചി: (www.kvartha.com 09.01.2021) ലക്ഷ്യമുണ്ടെങ്കിൽ മാർഗം എത്ര കഠിനമായാലും വിജയിക്കാമെന്ന് തെളിയിച്ച ഒരു മലയാളിയുണ്ട്, ശ്രീനാഥ് കെ എ. ചുമട്ട് തൊഴിലാളിയായിരുന്ന ശ്രീനാഥ് വെറും സ്മാർട്ഫോണും സൗജന്യ വൈഫൈയും കൊണ്ട് നേടിയത് ഉയർന്ന സർകാർ ഉദ്യോഗമാണ്.
കേരളത്തിലെ മൂന്നാർ ജില്ലക്കാരനായ ശ്രീനാഥ് എറണാകുളത്താണ് കൂലിയായി ജോലി ചെയ്തിരുന്നത്. തന്റെ വരുമാനം കുടുംബത്തിന്റെ ഭാവി ചെലവുകൾ വഹിക്കാൻ പര്യാപ്തമല്ലെന്ന് അദ്ദേഹം മനസിലാക്കി. തന്റെ സാമ്പത്തിക ഞെരുക്കം മകളുടെ ഭാവിയെ പരിമിതപ്പെടുത്താനും അദ്ദേഹം തയ്യാറായില്ല. ഇതോടെ ഡബിൾ ഷിഫ്റ്റിൽ ജോലി ചെയ്യാൻ തുടങ്ങി. എന്നിട്ടും അദ്ദേഹത്തിന് ഒരു ദിവസം 400-500 രൂപ സമ്പാദിക്കാൻ കഴിഞ്ഞില്ല. കാര്യങ്ങൾ ബുദ്ധിമുട്ടാണെന്ന് തോന്നിയെങ്കിലും ശ്രീനാഥിന്റെ മനസ് മടുത്തില്ല, സിവിൽ സെർവീസ് എന്ന വലിയ സ്വപ്നം അദ്ദേഹത്തിനുണ്ടായിരുന്നു.
ഇതിന് തയ്യാറെടുക്കാൻ തുടങ്ങിയെങ്കിലും പരിമിതമായ സമ്പാദ്യം കൊണ്ട് ശ്രീനാഥിന് ഭാരം താങ്ങാൻ കഴിഞ്ഞില്ല. അപ്പോഴാണ് സ്‌മാർട്ട്‌ഫോൺ സഹായത്തിനെത്തിയത്. ഭാരിച്ച കോചിംഗ് ഫീസിനും ചെലവേറിയ പഠന സാമഗ്രികൾക്കും വേണ്ടി ചിലവഴിക്കുന്നതിന് പകരം സ്മാർട്ട്ഫോൺ ഉപയോഗപ്പെടുത്തി.
കഠിനാധ്വാനവും അർപണബോധവും കൊണ്ട് ശ്രീനാഥ് കേരള പി എസ് സി
പരീക്ഷ വിജയിച്ചു സ്ഥിരതയുള്ള ജോലി കിട്ടി. പക്ഷെ ആഗ്രഹങ്ങൾ വീണ്ടും ഉയരത്തിലായിരുന്നു. യുപിഎസ്‌സിക്ക് വേണ്ടി തയ്യാറെടുപ്പ് തുടർന്നു.
ഒടുവിൽ നാലാമത്തെ ശ്രമത്തിൽ ശ്രീനാഥ് യുപിഎസ്‌സി പാസായി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.
റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയിൽ നിന്ന് മുൻനിര സർകാർ ഉദ്യോഗസ്ഥനാകുന്നതിലേക്കുള്ള അദ്ദേഹത്തിന്റെ അവിശ്വസനീയമായ യാത്ര ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രചോദനമാണ്.
< !- START disable copy paste -->
Powered by Info News For You

Keywords: News, Kerala, Top-Headlines, Kochi, Railway, Examination, PSC, Education, Government, Job, Train, Coolie From Kerala Cracks UPSC by Studying Online, Used Free WiFi.
Powered by Info News For You
Comments
Post a Comment