'ചെറിയ ലക്ഷണങ്ങള്‍ മാത്രം'; ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡെല്‍ഹി: (www.kvartha.com 04.01.2022) ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതനായ വിവരം സമൂഹമാധ്യമത്തിലൂടെ രാവിലെ അദ്ദേഹം തന്നെയാണ് അറിയിച്ചത്. ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകവെയാണ് അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചത്.
ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും വീട്ടില്‍ തന്നെ കഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ആഴ്ച സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്റെറില്‍ കുറിച്ചു.
ഡെല്‍ഹിയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 4,099 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6.46 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഒമിക്രോണ്‍ കേസുകളും വര്‍ധിച്ചുവരുന്നത് രാജ്യതലസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.
Keywords: News, National, India, New Delhi, COVID-19, Health, CM, Arvind Kejriwal, Social Media, Twitter, Arvind Kejriwal Tests Positive For Covid, Says 'Symptoms Mild'I have tested positive for Covid. Mild symptoms. Have isolated myself at home. Those who came in touch wid me in last few days, kindly isolate urself and get urself tested
— Arvind Kejriwal (@ArvindKejriwal) January 4, 2022
Powered by Info News For You
Comments
Post a Comment