ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കോട്ടയം: (www.kvartha.com 20.01.2022) വൈക്കത്ത് ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ എട്ടുപറയില്‍ വീട്ടില്‍ ശ്യാം പ്രകാശ് (24), ഭാര്യ അരുണിമ (19) എന്നിവരാണ് മരിച്ചത്. ശ്യാമിന്റെ വീട്ടിലെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  

News, Kerala, State, Kottayam, Couples, Death, Dead Body, Wife and husband found dead in Vaikom


ശ്യാമിന്റെ സഹോദരന്‍ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടില്‍ ഇല്ലാതിരുന്ന സമയമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നിന് ശരത്ത് വീട്ടിലെത്തിയപ്പോഴാണ് വിവരമറിയുന്നത്. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്ന ഒരു കത്ത് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

പെയിന്റിംഗ് തൊഴിലാളിയായ ശ്യാമും അയല്‍വാസിയായ അരുണിമയും ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ അഞ്ച് മാസം മുന്‍പാണ് വിവാഹിതരായത്.

Keywords: News, Kerala, State, Kottayam, Couples, Death, Dead Body, Wife and husband found dead in Vaikom

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?