തോക്കും തിരകളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
പാലക്കാട്: (www.kvartha.com 04.01.2022) തോക്കും തിരകളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനുമായ കെ എസ് ബി എ തങ്ങളാണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വച്ച് നടത്തിയ പരിശോധനയിലാണ് തോക്ക് പിടികൂടിയത്. ഏഴു ബുള്ളറ്റും പിടിച്ചെടുത്തിട്ടുണ്ട്.
തോക്ക് പിടിച്ചെടുക്കുമ്പോള്‍ ഇത് കൈവശം വയ്ക്കുന്നതിന് ആവശ്യമായ രേഖകള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നും ബെന്‍ഗ്ലൂറുവിലേക്ക് പോകാന്‍ എയര്‍പോര്‍ടില്‍ എത്തിയതായിരുന്നു തങ്ങള്‍. ഇയാളെ കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറും.
Keywords: Congress leader KSBA Thangal detained at Coimbatore airport with revolver, Palakkad, News, Arrested, Politics, Congress, Airport, Kerala.
Powered by Info News For You
Comments
Post a Comment